Sunday December 04, 2016
Latest Updates

ഗൂഗിള്‍ റൈറ്റ് ടു ഫോര്‍ഗെറ്റ്; യൂറോപ്പില്‍ 41,000 പേര്‍ അപേക്ഷ നല്‍കി

ഗൂഗിള്‍ റൈറ്റ് ടു ഫോര്‍ഗെറ്റ്; യൂറോപ്പില്‍ 41,000 പേര്‍ അപേക്ഷ നല്‍കി

ഗൂഗിള്‍ സെര്‍ച്ചില്‍ നിന്ന് സ്വകാര്യ വിവരങ്ങള്‍ നീക്കം ചെയ്യുന്നതിന് യൂറോപ്പില്‍ 41,000 പേര്‍ അപേക്ഷ നല്‍കി. ഒരാഴ്ച മുമ്പാണ് ഗൂഗിള്‍ റൈറ്റ് ടു ഫോര്‍ഗറ്റ് എന്ന ഓപ്ഷന്‍ അവതരിപ്പിച്ചത്. വിവിധ കേസുകളില്‍ പ്രതികളായവരും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവരുമാണ് തങ്ങളെക്കുറിച്ചുളള വിവരങ്ങള്‍ ഗൂഗിള്‍ സെര്‍ച്ചില്‍ നിന്ന് നീക്കണമെന്ന് ആവശ്യപ്പെടുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഗൂഗിള്‍ റൈറ്റ് ടു ഫോര്‍ഗറ്റ് സൗകര്യം അവതരിപ്പിച്ചത്. തങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ഗൂഗിളില്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആദ്യ ദിനം തന്നെ  12,000 അപേക്ഷകള്‍ ലഭിച്ചിരുന്നു. വിവിധ രാജ്യങ്ങളില്‍ നിന്ന് ലക്ഷക്കണക്കിന് ആളുകളാണ് റൈറ്റ് ടു ഫോര്‍ഗറ്റ് പ്രകാരം തങ്ങളുടെ വിവരങ്ങള്‍ ഗൂഗിളില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വരുന്നത്.

പ്രധാനമായും കേസുകളിലും മറ്റും അകപ്പെട്ടവരാണ് തങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ നീക്കം ചെയ്യാന്‍ രംഗത്ത് വരുന്നതെങ്കിലും മറ്റ് വിധത്തില്‍ ഗൂഗിള്‍ സെര്‍ച്ചില്‍ ഉള്‍പ്പെട്ടവരും രംഗത്തുണ്ട്. യൂറോപ്യന്‍ കോടതിയുടെ ഉത്തരവ് പ്രകാരമാണ് ഗൂഗിള്‍ റൈറ്റ് ടു ഫോര്‍ഗറ്റ് ഓപ്ഷന്‍ അവതരിപ്പിക്കാന്‍ അനുകൂല നിലപാട് സ്വീകരിച്ചത്.

Scroll To Top