Sunday December 04, 2016
Latest Updates

ഗൂഗിള്‍ മാപില്‍ ഇനി ആര്‍ക്കും അപ് ലോഡ് ചെയ്യാം

ഗൂഗിള്‍ മാപില്‍ ഇനി ആര്‍ക്കും അപ് ലോഡ് ചെയ്യാം

ആന്‍ഡ്രോയിഡ് ഫോണോ ഡിജിറ്റല്‍ എസ്എല്‍ആര്‍ ക്യാമറയോ നിങ്ങള്‍ ഉപയോഗിക്കുന്നുണ്ടോ? എങ്കില്‍ തീര്‍ച്ചയായും നിങ്ങളുടെ പ്രദേശവും ഗൂഗിള്‍ മാപിലേക്ക് അപ്ലോഡ് ചെയ്യാന്‍ ഇനി സാധിക്കും.
ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ പ്രദേശത്തിന്റെ മാപു കൂടി ഗൂഗിള്‍ മാപില്‍ ഉള്‍പ്പെടുത്താനുള്ള സൗകര്യം ഒരുക്കിയിരിക്കുകയാണ് ഗൂഗിള്‍.
ആന്‍ഡ്രോയിഡ് ഫോണോ എസ്എല്‍ആര്‍ ക്യാമറയോ ഉള്ള ആര്‍ക്കുവേണമെങ്കിലും 360ഡിഗ്രി ഏരിയ പടമെടുത്ത് ഗൂഗിളില്‍ അപ്ലോഡ് ചെയ്യാനുള്ള സൗകര്യമൊരുക്കിയിരിക്കുന്ന വിവരം മാപ്‌സ് ബ്ലോഗിലൂടെയാണ് കമ്പനി ഉപഭോക്താക്കളെ അറിയിച്ചത്.
ഉപഭോക്താക്കള്‍ ഇവ ആദ്യം ഷെയറു ചെയ്യേണ്ടത് ഗൂഗിള്‍ വ്യൂസിലാണ്. മനോഹരമായ പ്രകൃതി ദൃശ്യങ്ങള്‍ ഉള്‍പ്പെടുന്ന ചിത്രങ്ങളാണ് ഇവിടെ ഷെയര്‍ ചെയ്യപ്പെടാറ്.
ഒന്നില്‍ കൂടുതല്‍ ചിത്രങ്ങള്‍ ഷെയര്‍ ചെയ്യാനുണ്ടെങ്കില്‍ എല്ലാം കൂടി ഒരുമിച്ച് കണക്റ്റ് ചെയ്ത് ഗൂഗിള്‍ മാപില്‍ പ്രസിദ്ധീകരിക്കാവുന്നതാണ്. അത്തരത്തിലാണെങ്കില്‍ ഉപഭോക്താക്കള്‍ക്ക് അവ സ്ട്രീറ്റ് വ്യൂ ആയി കാണാനും സാധിക്കും.
പ്രകൃതിരമണീയമായ സ്ഥലങ്ങള്‍ ലോകത്തെ കാണിക്കാനും അത് സംരക്ഷിക്കാനുള്ള നടപടികള്‍ക്കുമായാണ് പുതിയ പദ്ധതി രൂപപ്പെടുത്തിയതെന്നാണ് ഗൂഗിള്‍ മാപിന്റെയും ഫോട്ടോ സ്ഫിയറിന്റെയും പ്രൊജക്റ്റ് മാനേജരായ ഇവന്‍ റാപോപോര്‍ട് പറഞ്ഞത്.ഫോട്ടോഗ്രാഫര്‍മാരുടെ കരവിരുത് തെളിയിക്കാനും ഇത് വഴിയൊരുക്കും. ഒരു സ്ഥലത്തെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും അടങ്ങിയിരിക്കും എന്നുള്ളതാണ് ഇതിന്റെയും പ്രത്യേകത.
സാധാരണക്കാരായ ഉപഭോക്താക്കള്‍ക്കും ഗ്രാമ പ്രദേശങ്ങളിലെ സ്ഥലങ്ങള്‍ വരെ അപ്ലോഡ് ചെയ്യാം എന്നുള്ളത് മറ്റൊരു പ്രത്യേകതയാണ്. ഇത്തരത്തില്‍ സ്ട്രീറ്റ് വ്യൂവില്‍ അടയാളപ്പെടുത്താന്‍ വിട്ടുപോയ സ്ഥലങ്ങള്‍ പോലും അപ്ലോഡും ചെയ്യാം.

Scroll To Top