Friday December 09, 2016
Latest Updates

ഗൂഗിള്‍ അയര്‍ലണ്ടില്‍ പത്ത് വര്‍ഷം പൂര്‍ത്തിയാക്കുന്നു

ഗൂഗിള്‍ അയര്‍ലണ്ടില്‍ പത്ത് വര്‍ഷം പൂര്‍ത്തിയാക്കുന്നു

ഡബ്ലിന്‍: ആഗോള സേര്‍ച്ച് എഞ്ചിന്‍ ഭീമന്‍മാരായ ഗൂഗിള്‍ അയര്‍ലണ്ടില്‍ പത്ത് വര്‍ഷം പൂര്‍ത്തിയാക്കുന്നു. ഡബ്ലിന്‍ എള്‍സ്‌ഫോര്‍ട്ടില്‍ വെറും അഞ്ചു പേരുമായി അയര്‍ലണ്ടിലെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച ഗൂഗിളിനു ഇപ്പോള്‍ അയര്‍ലണ്ടില്‍ മാത്രം 2500 ജീവനക്കാരുണ്ട്. അയര്‍ലണ്ടില്‍ ചെറിയ നിലയില്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ 2.7 ബില്യന്‍ യൂറോ വരുമാനം നേടുന്ന നിലയിലേക്ക് ഗൂഗിള്‍ അയര്‍ലണ്ടില്‍ വളര്‍ച്ച പ്രാപിച്ചിരിക്കുകയാണ്. പത്താം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ ഗൂഗിളിന്റെ അയര്‍ലണ്ട് വിഭാഗം മേധാവി ജോണ്‍ ഹെര്‍ലിയാണ് ഇക്കാര്യം മാധ്യമങ്ങളോട് വിശദീകരിച്ചത്.

പ്രതിസന്ധിയില്‍ കൂടെ നിന്ന് മുന്നോട്ട് നയിച്ച ജീവനക്കാരാണ് ഗൂഗിളിനെ അയര്‍ലണ്ടില്‍ പുരോഗതിയില്‍ എത്തിച്ചതെന്ന് ജോണ്‍ ഹെര്‍ലി പറഞ്ഞു.

അയര്‍ലണ്ടില്‍ പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ തങ്ങള്‍ പ്രതീക്ഷിച്ചതിലും അപ്പുറം എത്താന്‍ ജീവനക്കാരുടെ പിന്തുണ സഹായകമായതായി അദ്ദേഹം പറഞ്ഞു. യൂറോപ്പിന്റെ വിവിധ മേഖലകളില്‍ നിന്നുള്ളവരും ഡബ്ലിന്‍ സ്വദേശികളും ഗൂഗിളിന്റെ അയര്‍ലണ്ട് ഓഫീസില്‍ ജോലി ചെയ്യുന്നുണ്ട്.

പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ നൂറോ ഇരുനൂറോ ജീവനക്കാര്‍ ജോലി ചെയ്യുന്ന നിലയിലേക്ക് വളരുമെന്ന് മാത്രം ചിന്തിച്ചിട്ടുള്ളൂ എന്നും ഗൂഗിള്‍ മേധാവി പറഞ്ഞു. എന്നാല്‍ തങ്ങള്‍ കണക്കു കൂട്ടിയതിന്റെ അപ്പുറമായി ജീവനക്കാരുടെ എണ്ണം വര്‍ധിച്ചു. ഗൂഗിളിന്റെ കാലിഫോര്‍ണിയയിലെ കേന്ദ്ര ആസ്ഥാനം കഴിഞ്ഞാല്‍ ഏറ്റവും വലിയ ഓഫീസ് എന്ന നിലയിലേക്ക് അയര്‍ലണ്ടിലെ ഗൂഗിള്‍ ആസ്ഥാനം വളര്‍ന്നുകൊണ്ടിരിക്കുകയാണ്

Scroll To Top