Sunday December 11, 2016
Latest Updates

ഗൂഗിളിന്റെ ഡ്രൈവറില്ലാ കാറിന് ക്രൂയിസിന്റെ ബദല്‍

ഗൂഗിളിന്റെ ഡ്രൈവറില്ലാ കാറിന് ക്രൂയിസിന്റെ ബദല്‍

സെര്‍ച്ച് എഞ്ചിന്‍ ഭീമന്മാരായ ഗൂഗിള്‍ അവതരിപ്പിച്ച ഡ്രൈവറില്ലാ കാറിന് ബദലുമായി മറ്റൊരു കമ്പനി രംഗത്ത്. സാന്‍ഫ്രാന്‍സിസ്‌കോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്രൂയിസ് എന്ന കമ്പനിയാണ് എന്ന കമ്പനിയാണ് ഗൂഗിളിന് പാരയായി രംഗത്ത് വന്നത്. ക്രൂയിസ് വികസിപ്പിച്ച ഒരു സെന്‍സര്‍ കാറിനുള്ളില്‍ ഘടിപ്പിച്ചാല്‍ കാറുകള്‍ ഡ്രൈവറില്ലാതെയും ഓടിക്കാന്‍ കഴിയുമെന്നാണ് ക്രൂൂയിസ് കമ്പനിയുടെ അവകാശവാദം. വെറും ആറ് ലക്ഷം രൂപ ചെലവില്‍ ഈ സെന്‍സര്‍ കാറിനുള്ളില്‍ ഘടിപ്പിക്കാന്‍ കഴിയും.

ഈ സെന്‍സര്‍ വിപണിയില്‍ ഇറങ്ങുന്നതോടെ നിലവില്‍ നിരത്തുകളില്‍ ഓടിക്കൊണ്ടിരിക്കുന്ന കാറുകള്‍ ഡ്രൈവറില്ലാ കാറായി പരിവര്‍ത്തനം ചെയ്യാമെന്നാണ് കമ്പനി വാഗ്ദാനം. ഹൈവേ ഓട്ടോ പൈലറ്റെന്നാണ് ക്രൂയിസ് ഈ സെന്‍സറിനെ വിശേഷിപ്പിക്കുന്നത്. ഈ സെന്‍സര്‍ ഘടിപ്പിച്ച കാര്‍ യാത്രക്കാരുടെ സൌകര്യത്തിന് അനുസരിച്ച് ഓട്ടോ പൈലറ്റ് മോഡിലേക്ക് മാറി തനിയെ സഞ്ചരിക്കും.

ഓഡിയുടെ എ4, എസ് 4 എന്നീ മോഡലുകളില്‍ ഈ സെന്‍സര്‍ വിജയകരമായി പരീക്ഷിച്ചതായി ക്രൂയിസ് അറിയിച്ചു. മറ്റ് കമ്പനികളുടെ കാറുകളിലും വിജയകരമായി ഘടിപ്പിക്കാവുന്ന രീതിയില്‍ സെന്‍സര്‍ ഉടന്‍ വിപണിയില്‍ എത്തുമെന്നും അധികൃതര്‍ അറിയിച്ചു. ക്രൂയിസിന്റെ പരീക്ഷണം വിജയിച്ചാല്‍ ഗൂഗിളിന്റെ ഡ്രൈവറില്ലാ കാര്‍ എന്ന പരീക്ഷണം ഒരു കുഞ്ഞന്‍ കമ്പനിയുടെ മുന്നില്‍ അടിയറവ് പറയേണ്ടിവരും.

Scroll To Top