Sunday December 04, 2016
Latest Updates

ഗൂഗിളിന്റെ ഡ്രൈവറില്ലാ കാര്‍ വിപണിയിലേക്ക്

ഗൂഗിളിന്റെ ഡ്രൈവറില്ലാ കാര്‍ വിപണിയിലേക്ക്

ഗൂഗിളിന്റെ ഡ്രൈവറില്ലാ കാര്‍ വിപണിയിലേക്ക്. നേരത്തെ സ്വയം നിയന്ത്രിക്കുന്ന കാര്‍ ഗൂഗിള്‍ വിപണിയില്‍ ഇറക്കിയിരുന്നെങ്കിലും നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ ഡ്രൈവിംഗ് സീറ്റില്‍ ഒരാള്‍ ആവശ്യമായിരുന്നു. എന്നാല്‍ ഇനി മുതല്‍ ഡ്രൈവിംഗ് സീറ്റില്‍ ആളില്ലാതെ പൂര്‍ണ്ണമായും സ്വയം ഡ്രൈവ് ചെയ്യുന്ന കാറാണ് ഗൂഗിള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഇതിന്റെ പ്രാഥമിക മാതൃക പുറത്തിറങ്ങി.

ഗൂഗിളിന്റെ ഈ ഡ്രൈവറില്ലാ കാറില്‍ ആക്‌സിലേറ്റര്‍ പെഡലോ ബ്രെക്കോ ഉണ്ടാകില്ല. ടാറ്റ നാനോ കാറിനോട് രൂപസാദൃശ്യം തോന്നുന്ന ഡിസൈനാണ് ഇതിന് നല്കിയിരിക്കുന്നത്. രണ്ട് പേര്‍ക്ക് സുഖമായി സഞ്ചരിക്കാവുന്ന സ്ഥലമുണ്ട് വാഹനത്തിന്റെ അകത്ത്. യാത്രക്കാര്‍ കാറിനുള്ളില്‍ കയറി സ്റ്റാര്‍ട്ട് ബട്ടണ്‍ അമര്‍ത്തിയാല്‍ മാത്രം മതിയാകും. ബാക്കിയുള്ള യാത്ര കാറിന്റെ സെന്‍സറുകളും സോഫ്റ്റ് വെയറുകളും സ്വയം നിയന്ത്രിക്കും.

സ്റ്റാര്‍ട്ട്, സ്‌റ്റോപ്പ് ബട്ടണുകള്‍ മാത്രമേ യാത്രക്കാര്‍ മാന്വലായി പ്രവര്‍ത്തിപ്പിക്കേണ്ടതുള്ളു. കാറില്‍ ടെസ്റ്റ് ഡ്രൈവ് നടത്തിയവരുടെ യാത്ര അനുഭവങ്ങള്‍ ഗൂഗിള്‍ ഔദ്യോഗിക ബ്ലോഗില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യം 200 കാറുകള്‍ നിര്‍മ്മിക്കാനാനാണ് ഗൂഗിള്‍ ഉദ്ദേശിക്കുന്നത്.

Scroll To Top