Sunday December 04, 2016
Latest Updates

ഗൂഗിളിന്റെ ഡ്രൈവറില്ലാ കാര്‍ നിരത്തിലേക്ക്

ഗൂഗിളിന്റെ ഡ്രൈവറില്ലാ കാര്‍ നിരത്തിലേക്ക്

പ്രമുഖ സെര്‍ച്ച് എഞ്ചിന്‍ ഗൂഗിള്‍ വികസിപ്പിച്ച ഗൂഗിള്‍ കാറുകള്‍ നിരത്തിലേക്ക്. നിരവധി വര്‍ഷങ്ങളുടെ പരീക്ഷണങ്ങള്‍ക്ക് ശേഷമാണ് ഗൂഗിള്‍ കാര്‍ നിരത്തിലേക്ക് ഇറങ്ങുന്നത്. നേരത്തെ നടത്തിയ പരീക്ഷണ ഓട്ടം വിജയകരമായിരുന്നു. ഗൂഗിളിന്റെ സിലിക്കന്‍ വാലിയിലെ ആസ്ഥാനത്താണ് പരീക്ഷണ ഓട്ടം നടത്തിയത്. െ്രെഡവറില്ലാതെ സ്വയം നിയന്ത്രിച്ച് സഞ്ചരിക്കുന്ന കാറാണ് ഗൂഗിള്‍ കാര്‍.

യാത്ര തുടങ്ങുമ്പോള്‍ കാറിനുള്ളിലെ കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ ഒന്ന് സ്പര്‍ശിക്കുക മാത്രം ചെയ്താല്‍ കാര്‍ തനിയെ സഞ്ചരിക്കും.  പിന്നീട് വളവുകളോ തിരിവുകളോ ട്രാഫിക് സിഗ്‌നലുകളോ ഒക്കെ വരുമ്പോള്‍ കാറിന് പ്രത്യേക നിര്‌ദ്ദേശം നല്‌കേണ്ടതില്ല. അവ സ്വയം തിരിച്ചറിഞ്ഞ് കാര്‍ നിങ്ങളെ മുന്നോട്ട് നയിക്കും. 12,26000 കിലോമീറ്റര്‍ പരീക്ഷണ ഓട്ടം പൂര്‍ത്തിയാക്കിയ ശേഷമാണ് ഗൂഗിള്‍ കാര്‍ നിരത്തിലേക്ക് എത്തുന്നത്. െ്രെഡവര്‍ ഇല്ലാ കാര്‍ എന്ന് അവകാശപ്പെടുമ്പോഴും കമ്പ്യൂട്ടര്‍ തരുന്ന നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ബട്ടണുകള്‍ അമര്‍ത്താനും മറ്റും ഒരാള്‍ ഡ്രൈവിംഗ് സീറ്റില്‍ ഉണ്ടാകണം.

അതുകൊണ്ട് തന്നെ നൂറ് ശതമാനം െ്രെഡവറില്ലാ കാര്‍ എന്ന് ഗൂഗിള്‍ കാറുകളെ വിളിക്കാനാകില്ല. സെന്‍സറുകളും ഹൈപവര്‍ ക്യാമറകളും ഉള്‍പ്പെടെയുള്ള ലോകത്തെ മികച്ച സാങ്കേതികവിദ്യയാണ് ഗൂഗിള്‍ കാറില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഈ കാറിന്റെ വില എത്രയാണെന്ന് ഗൂഗിള്‍ വെളിപ്പെടുത്തിയിട്ടില്ല.

Scroll To Top