Friday December 09, 2016
Latest Updates

ഗുരു മഹത്വം

ഗുരു മഹത്വം

ഒരു ദിവസം ഒരു സെന്‍ ഗുരുവിന്റെ മുന്നില്‍ അദ്ദേഹത്തിന്റെ ശിഷ്യന്‍മാര്‍ ഒരു കുട്ടിയെ കൊണ്ടുവന്നു. പലതവണയായി അവിടെ വച്ച് മോഷണം നടത്തിയഅവനെ ഇപ്പോഴാണ് ശിഷ്യന്‍മാര്‍ക്ക് പിടിക്കാന്‍ കഴിഞ്ഞത്.

എന്നാല്‍ ഗുരു മോഷ്ടാവിനോട് ക്ഷമിക്കാന്‍ തന്റെ ശിഷ്യന്‍മാരോട് പറഞ്ഞു. ഇതിനു മുന്‍പ് പലതവണ ആവര്‍ത്തിക്കപ്പെട്ടതിനാല്‍ തന്നെ ഇനി ക്ഷമിക്കാന്‍ പറ്റില്ലെന്ന് ശിഷ്യര്‍ തീര്‍ത്തുപറഞ്ഞു. അവനെ ശിക്ഷിച്ചില്ലെങ്കില്‍ തങ്ങളാരും ആശ്രമത്തില്‍ തുടരില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഗുരു എല്ലാവരെയും നോക്കി ശാന്തനായി പറഞ്ഞു, ‘സഹോദരന്‍മാരെ, നിങ്ങളെല്ലാവരും വിവേകികളാണ്. നിങ്ങള്‍ക്ക് ശരിയും തെറ്റും എന്തെന്നറിയാം. എന്നാല്‍ ഇയാള്‍ക്കതറിയില്ല.ഇയാളെ അതു പഠിപ്പിക്കാന്‍ എനിക്കും സാധിക്കുന്നില്ലെങ്കില്‍ ആരാണ് അതു ചെയ്യുക? നിങ്ങള്‍ എല്ലാവരും എന്നെ വിട്ടു പോയാലും ഞാന്‍ ഇയാളെ ഇവിടെ നിന്നും പറഞ്ഞയക്കില്ല.’

ഇതുകേട്ട് മോഷ്ടാവായ ശിഷ്യന്‍ എല്ലാവരും നോക്കി നില്‍ക്കെ ഗുരുവിന്റെ പാദങ്ങളില്‍ വീഴുകയും കണ്ണീര്‍ത്തൂകുകയും ചെയ്തു.
ശിഷ്യന്റെ ഉള്ളിലെ ഇരുട്ടകറ്റുകയാണ് ഗുരുവിന്റെ ദൗത്യം. ചെറിയൊരു തെറ്റ് ചെയ്യുന്ന വിദ്യാര്‍ത്ഥികളെപ്പോലും ഇന്നത്തെ അധ്യാപകര്‍ക്ക് ക്ഷമിച്ചുകൊടുക്കാന്‍ പറ്റുന്നില്ല. ഗുരുവിന്റെ മഹത്വമാണ് ഇവിടെ നാം കാണുന്നത്.

Scroll To Top