Sunday December 11, 2016
Latest Updates

ഗുരുശിഷ്യ കലഹം (വീഡിയോ )

ഗുരുശിഷ്യ കലഹം (വീഡിയോ )

ബാള്‍ട്ടിമോറില്‍ ശിഷ്യയെ ക്രൂരമായി മര്‍ദ്ദിച്ച അധ്യാപിക ക്യാമറയില്‍ കുടുങ്ങി. പ്രകോപിതയായ അധ്യാപിക ശിഷ്യയെ ക്രൂരമായി മര്‍ദ്ദിച്ച ശേഷം ലോക്കറില്‍ അടയ്ക്കാന്‍ ശ്രമിക്കുകയായിരുന്നു. ബാള്‍ട്ടിമോറിലെ കാര്‍വെര്‍ വൊക്കേഷനല്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളിലായിരുന്നു സംഭവം. ക്ലാസില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് അധ്യാപിക വിലക്കിയിരുന്നു. ഇതില്‍ പ്രകോപിതയായ വിദ്യാര്‍ത്ഥിനി അധ്യാപികയ്ക്ക് നേരെ കീ ബോര്‍ഡ് എറിയുകയായിരുന്നു. ഇതേതുടര്‍ന്നാണ് അധ്യാപികയും ശിഷ്യയും ഏറ്റുമുട്ടല്‍ തുടങ്ങിയത്. അധ്യാപികയും ശിഷ്യയും തമ്മിലുള്ള ഏറ്റുമുട്ടല്‍ ക്ലാസിലെ മറ്റ് വിദ്യാര്‍ത്ഥികള്‍ മൊബൈലില്‍ ചിത്രീകരിക്കുകയായിരുന്നു. 

ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ അധ്യാപികയ്‌ക്കെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. ഇതോടെ അധ്യാപിക വിവാദത്തിലായി. ശിഷ്യയെ ക്രൂരമായി മര്‍ദ്ദിച്ചതിന് പുറമേ വിദ്യാര്‍ത്ഥിനിയെ കൊല്ലുമെന്നും അധ്യാപിക ഭീഷണി മുഴക്കുന്നുണ്ടായിരുന്നു. ഇതിനിടെ കലഹം തീര്‍ക്കാന്‍ ഇടപെടാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥിയോടും ക്രൂരമായാണ് അധ്യാപിക പെരുമാറിയത്. അധ്യാപികയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. സംഭവം വിവാദമായതോടെ അധ്യാപികയോടെ നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചു. വിവാദം തണുപ്പിക്കാനുള്ള ശ്രമത്തിലാണ് സ്‌കൂള്‍ അധികൃതര്‍

Scroll To Top