Saturday December 10, 2016
Latest Updates

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അയിത്തം കല്‍പ്പിച്ച് കലാകാരനെ പുറത്താക്കി; റിട്ടയേഡ് ജഡ്ജി അന്വേഷിക്കും

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അയിത്തം കല്‍പ്പിച്ച് കലാകാരനെ പുറത്താക്കി; റിട്ടയേഡ് ജഡ്ജി അന്വേഷിക്കും

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അയിത്തം കല്‍പ്പിച്ച് കലാകാരനെ പൂരത്തില്‍ നിന്ന് വിലക്കിയ സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ സംഭവം റിട്ടയേഡ് ജഡ്ജിയെ കൊണ്ട് അന്വേഷിപ്പിക്കാന്‍ ദേവസ്വം ഭരണ സമിതി തീരുമാനിച്ചു. ഇതിനായി നിയമവകുപ്പ് സെക്രട്ടറിക്ക് വിശദമായ കത്ത് നല്‍കും. ഇലത്താളം കലാകാരന്‍ ബാബുവിനെയാണ് ജാതി പറഞ്ഞ് പുറത്താക്കിയത്. കഴിഞ്ഞ ആഴ്ച ബാബു പകല്‍പൂരത്തിന് പഞ്ചവാദ്യ സംഘത്തിലുണ്ടായിരുന്നു.
എന്നാല്‍ രാത്രി പൂരമായപ്പോള്‍ കലാകാരന്റെ ജാതി ചോദിച്ചറിയുകയും അതിന്റെ പേരില്‍ രാത്രിപൂരത്തില്‍ നിന്ന് വിലക്കുകയുമായിരുന്നു. ഇത് തുടര്‍ന്ന് കേരളത്തില്‍ വലിയ പ്രതിഷേധമുയര്‍ന്നിരുന്നു. യുവജന സംഘടനകളാണ് ശക്തമായി സംഭവത്തിനെതിരെ രംഗത്തെത്തിയത്. വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാന്ദന്‍ മുഖ്യമന്ത്രിക്കും സാംസ്‌കാരിക മന്ത്രിക്കും കത്തും നല്‍കിയിരുന്നു. തുടര്‍ന്നാണ് ദേവസ്വം ഭരണ സമിതി റിട്ടയേര്‍ഡ് ജഡ്ജിയെ കൊണ്ട് അന്വേഷിപ്പിക്കാന്‍ ദേവസ്വം ഭരണ സമിതി തീരുമാനിച്ചത്

Scroll To Top