Friday December 02, 2016
Latest Updates

ഗുപ്റ്റിലിന് ഇരട്ട സെഞ്ച്വറി; വെസ്റ്റിന്‍ഡീസിനെ തകര്‍ത്ത് ന്യൂസിലന്‍ഡ് സെമിയില്‍

ഗുപ്റ്റിലിന് ഇരട്ട സെഞ്ച്വറി; വെസ്റ്റിന്‍ഡീസിനെ തകര്‍ത്ത് ന്യൂസിലന്‍ഡ് സെമിയില്‍

വെല്ലിങ്ടണ്‍: ലോകകപ്പിലെ അവസാന ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ വിന്‍ഡീസിനെ 157 റണ്‍സിന് തകര്‍ത്ത് ന്യൂസിലന്‍ഡ് ലോകകപ്പ് സെമിയില്‍ . 237 റണ്‍സെടുത്ത ഓപ്പണര്‍ ഗുപ്റ്റിലിന്റെ സമ്മോഹന ബാറ്റിംഗ് പ്രകടനമാണ് ന്യൂസിലന്‍ഡിന് മികച്ച വിജയം സമ്മാനിച്ചത്. മാര്‍ട്ടിന്‍ ഗുപ്റ്റില്‍ തന്നെയാണ് കളിയിലെ താരം.

കിവീസ് ഉയര്‍ത്തിയ 394 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം മുന്‍നിര്‍ത്തി ബാറ്റിംഗ് തുടങ്ങിയ വിന്‍ഡീസ് 30 ഓവറില്‍ 237 റണ്‍സിന് ഓള്‍ ഔട്ടാകുകയായിരുന്നു. വലിയ ലക്ഷ്യം മുന്‍നിര്‍ത്തി വിന്‍ഡീസ് ടീം വെടിക്കെട്ട് പുറത്തെടുത്തെങ്കിലും മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ക്കാര്‍ക്കും ക്രീസില്‍ നിലയുറപ്പിക്കാനാകാത്തത് അവര്‍ക്ക് തിരിച്ചടിയായി.

ഒരുവേള എട്ട് സിക്‌സും മൂന്ന് ബൗണ്ടറിയും അടക്കം 33 റണ്‍സെടുത്ത ക്രിസ് ഗെയ്ൽ വിന്‍ഡീസിന് പ്രതീക്ഷ നല്‍കിയെങ്കിലും മെല്‍നെയുടെ പന്ത് പ്രതിരോധിക്കാനാകാതെ അദ്ദേഹം മടങ്ങുകയായിരുന്നു. ഗെയ്‌ലിനെ കൂടാതെ നായകന്‍ ഹോള്‍ഡര്‍ 45 റണ്‍സ് എടുത്ത് പുറത്താകാതെ നിന്നു. കാര്‍ട്ടര്‍ 32ഉം സമ്മിയും സമുവല്‍സും 27 റണ്‍സും എടുത്ത് പുറത്തായി.

നേരത്തെ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞടുത്ത ന്യൂസിലന്‍ഡ് ആറ് വിക്കറ്റ് നഷ്ടത്തിലാണ് 393 റണ്‍സ് എടുത്തത്. ഇരട്ട സെഞ്ച്വറി നേടി പുറത്താവാതെ നിന്ന മാര്‍ട്ടിന്‍ ഗുപ്ടിലി(237) ന്റെ ബാറ്റിംഗായിരുന്നു കീവിസ് ഇന്നിംഗ്‌സിന്റെ പ്രത്യേകത. 163 പന്തില്‍ 24 ഫോറും 11 സിക്‌സറും പറത്തിയാണ് ഗുപ്ടില്‍ കരിയറിലെ ആദ്യ ഇരട്ട സെഞ്ച്വറി നേടിയത്.

ഏകദിനത്തില്‍ ഇരട്ടസെഞ്ചുറി നേടുന്ന അഞ്ചാമത്തെ താരവും ആദ്യ ന്യൂസീലന്‍ഡ് താരവുമായി ഗുപ്റ്റില്‍. 11 സിക്‌സും 24 ഫോറും ഉള്‍പ്പെടെ ഗുപ്റ്റില്‍ 237 റണ്‍സെടുത്തു. ലോകകപ്പ് നോക്കൗട്ട് റൗണ്ടിലെ ഉയര്‍ന്ന ടീം ടോട്ടല്‍ കൂടിയാണിത്.

ഇതോടെ ലോകകപ്പിന്റെ സെമി ലൈനപ്പായി. ചൊവ്വഴ്ച്ച നടക്കുന്ന മത്സരത്തില്‍ ന്യൂസിന്‍ല്‍ഡ് ദക്ഷിണാഫ്രിക്കയെ നേരിടുമ്പോള്‍ വ്യാഴാഴ്ച ഇന്ത്യ ഓസ്‌ട്രേലിയയെ നേരിടും.

Scroll To Top