Friday December 09, 2016
Latest Updates

ഗുണപാഠ ക്ലാസ് എടുക്കാന്‍ വന്ന ടീച്ചറെ ജയില്‍പ്പുള്ളി ബലാത്സംഗം ചെയ്തു

ഗുണപാഠ ക്ലാസ് എടുക്കാന്‍ വന്ന ടീച്ചറെ ജയില്‍പ്പുള്ളി ബലാത്സംഗം ചെയ്തു

പോത്തിന്റെ ചെവിയില്‍ വേദം ഓതരുതെന്ന് ഒരു ചൊല്ലുണ്ട്. ഈ വാര്‍ത്തയിലൂടെ കണ്ണോടിക്കുന്ന ആരെങ്കിലും ഒരു നിമിഷം ആ പഴഞ്ചൊല്ല് ഓര്‍ത്ത് പോയാല്‍ കുറ്റം പറയാനാകില്ല. ജയില്‍പ്പുള്ളികള്‍ക്ക് ഗുണപാഠ ക്ലാസ് എടുക്കാന്‍ വന്ന ടീച്ചറെ ജയില്‍പ്പുള്ളി ബലാത്സംഗം ചെയ്തു. അമേരിക്കയിലെ അരിസോണയിലെ എയ്മാന്‍സ് ജയിലിലാണ് ഈ സംഭവം നടന്നത്.

2011 ല്‍ നടന്ന മറ്റൊരു ലൈംഗിക പീഡനക്കേസില്‍ 30 വര്‍ഷം തടവുശിക്ഷ അനുഭവിക്കുന്ന ജേക്കബ് ഹാര്‍വെ എന്ന പ്രതിയാണ് ടീച്ചറെ ക്രൂരമായി ബലാത്സംഗം ചെയ്തത്. ഗുണപാഠ ക്ലാസ് കഴിഞ്ഞ മറ്റ് ജയില്‍പ്പുള്ളികള്‍ അവരുടെ സെല്ലുകളിലേക്ക് മടങ്ങിയ തക്കത്തില്‍ ജേക്കബ് ഹാര്‍വെ ടീച്ചറെ പേന കൊണ്ട് കുത്തി വീഴ്ത്തിയ ശേഷം നിലത്തിട്ട് ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.

അതേസമയം ലൈംഗിക പീഡനക്കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികള്‍ മാത്രം കിടക്കുന്ന സെല്ലിലേക്ക് യുവതിയായ ടീച്ചറെ തനിയെ വിട്ടതിനെതിരെ അമേരിക്കയില്‍ പ്രതിഷേധം ശക്തമായിരിക്കുകയാണ്.

Scroll To Top