Saturday December 03, 2016
Latest Updates

ഗുണനിലവാരം കുറഞ്ഞെന്നു ആശങ്ക:ഇന്ത്യന്‍ മരുന്നുകള്‍ക്ക് അയര്‍ലണ്ടില്‍ നിരോധനം

ഗുണനിലവാരം കുറഞ്ഞെന്നു ആശങ്ക:ഇന്ത്യന്‍ മരുന്നുകള്‍ക്ക് അയര്‍ലണ്ടില്‍ നിരോധനം

ഡബ്ലിന്‍ ഗുണ നിലവാരത്തിലുണ്ടായ ആശങ്കകള്‍ കാരണം ഇന്ത്യയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഏതാനം മരുന്നുകള്‍ അയര്‍ലണ്ടില്‍ നിരോധിക്കാന്‍ ഐറിഷ് മെഡിസിന്‍സ് ബോര്‍ഡ് (ഐഎംബി) തീരുമാനിച്ചു.
ബ്രിട്ടനിലെ മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ റഗുലേറ്ററി ഏജന്‍സിയുടെ (എംഎച്ച്ആര്‍എ) അഞ്ചുമരുന്നുകള്‍ നിരോധിച്ചതിന് പുറകേയാണ് ഇന്ത്യന്‍ കമ്പനിയുടെ അഞ്ചുമരുന്നുകള്‍ നിരോധിക്കാന്‍ ഐഎംബി തീരുമാനിച്ചത്.

ഇന്ത്യന്‍ കമ്പനി കയറ്റുമതി ചെയ്യുന്ന മരുന്നുകള്‍ അയര്‍ലണ്ടില്‍ തന്നെ ഉത്പാദിപ്പിക്കാന്‍ കഴിയുമെന്ന് കണ്ടുപിടിച്ചതിനെ തുടര്‍ന്നാണ് ഇന്ത്യന്‍ മരുന്നുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താന്‍ തീരുമാനമായത്എന്നാണു ഔദ്യോഗിക അറിയിപ്പെങ്കിലും മരുന്നുകളുടെ ഗുണ നിലവാരമില്ലായാണ് കാരണമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യന്‍ കമ്പനിയായ വര്‍ക്ഹാര്‍ഡ് ഔരംഗബാദിലെ ചിക്കല്‍ത്തനയില്‍ ഉണ്ടാക്കുന്ന മരുന്നുകള്‍ക്ക് ടെംപറേച്ചര്‍ കണ്‍ട്രോളുമായി ബന്ധപ്പെട്ട ഉത്പാദനഘട്ടത്തില്‍ വന്ന ആശങ്കകളും മരുന്നുകളുടെ പ്രൊഡക്ഷന്‍ ഘട്ടത്തില്‍ അതുമായി ബന്ധപ്പെട്ട രേഖകള്‍ സൂക്ഷിക്കാതിരുന്നതുമാണ് ഇന്ത്യന്‍ കമ്പനിക്ക് വിനയായത്.

ഇതേപോലെ തന്നെ സൂപ്പര്‍ഡ്രഗ് അടക്കമുള്ള പല ഇംഗ്ലീഷ് കമ്പനികളും നിര്‍മിക്കുന്ന പല മരുന്നുകളും അയര്‍ലണ്ടിലും നിര്‍മ്മിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ടൈപ് 2 ഡയബറ്റ്‌സിന്റെ ചികിത്സയ്ക്കുപയോഗിക്കുന്ന ഗ്ലിക്ലാസൈഡ് എന്ന മരുന്ന് മാത്രമാണ് തിരിച്ചെടുത്തിരിക്കുന്നത്.
എന്നാല്‍ ഇംഗ്ലീഷ് മാര്‍ക്കറ്റില്‍ ലഭ്യമാകുന്ന മരുന്നുകള്‍ ഐറിഷ് സ്‌റ്റോറുകളിലേക്ക് തിരിച്ചെടുത്തിട്ടില്ലെന്നാണ് സൂപ്പര്‍ഡ്രഗ്‌സ് വക്താവ് അറിയിച്ചത്.
ന്യൂമോണിയക്കും ബ്രഞ്ചൈറ്റിസിനും ചെവി, തൊണ്ട, സൈനസ് ഇവയില്‍ വരുന്ന ഇന്‍ഫെക്ഷനുകള്‍ക്കും ഉപയോഗിക്കുന്ന ക്ലരിത്രോമൈസിന്‍ മരുന്നും പാരസെറ്റമോളും ഒക്കെ വില്‍പ്പന നടക്കാതെ തിരിച്ചയക്കുകയാണ് ചെയ്തത്.
ഐറിഷ്മാര്‍ക്കറ്റില്‍ ഇറക്കുന്ന വര്‍ക്ക്ഹാര്‍ഡ് പ്രൊഡക്റ്റുകള്‍ ഇയുവില്‍ വച്ച് പരിശോധന നടത്താറുണ്ടെന്നും പ്രൊഡക്റ്റുകള്‍ ആവശ്യത്തിന് ഗുണനിലവാരമില്ലാത്തതാണെന്ന് ഇതുവരെ തെളിവുകളൊന്നും തന്നെ ലഭിച്ചിട്ടില്ലെന്നും ഐഎംബി വക്താവ് അറിയിച്ചിട്ടുണ്ട്.

Scroll To Top