Friday December 02, 2016
Latest Updates

ഗുജറാത്ത് കലാപം: മോഡിക്ക് സമന്‍സ് കൈമാറുന്നവര്‍ക്ക് 10,000 ഡോളര്‍ സമ്മാനം

ഗുജറാത്ത് കലാപം: മോഡിക്ക് സമന്‍സ് കൈമാറുന്നവര്‍ക്ക് 10,000 ഡോളര്‍ സമ്മാനം

ന്യുയോര്‍ക്ക്: അമേരിക്ക സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ന്യുയോര്‍ക്ക് ഫെഡറല്‍ കോടതിയുടെ സമന്‍സ് കൈമാറുന്നവര്‍ക്ക് പതിനായിരം ഡോളര്‍ പാരിതോഷികം. അമേരിക്കന്‍ ജസ്റ്റിസ് സെന്റര്‍ എന്ന സംഘടനയാണ് പാരിതോഷികം പ്രഖ്യാപിച്ചത്. മോഡിക്കെതിരെ ഹര്‍ജി നല്‍കിയ സംഘടനയാണ് അമേരിക്കന്‍ ജസ്റ്റിസ് സെന്റര്‍. രണ്ട് ദിവസത്തിനകം സമന്‍സ് കൈമാറണം. മോഡിക്ക് നേരെ സമന്‍സ് എറിഞ്ഞു നല്‍കിയാലും മതിയാകും.

പത്ത് അടി അകലെ നിന്നാണെങ്കിലും എറിഞ്ഞ് നല്‍കിയാല്‍ മതിയെന്നാണ് സംഘടനയുടെ നിബന്ധന. സമന്‍സ് കൈമാറിയതിന് തെളിവായി വീഡിയോയോ ഫോട്ടോയോ സമര്‍പ്പിക്കണം. സംഘടനയുടെ നിയമോപദേശകന്‍ ഗുര്‍പത്‌വന്ദ് സിംഗ് പുന്നന്‍ മാധ്യമങ്ങളെ അറിയിച്ചതാണ് ഇക്കാര്യം. വ്യാഴാഴ്ചയാണ് യു.എസ് കോടതി നരേന്ദ്ര മോദിക്കെതിരെ സമന്‍സ് പുറപ്പെടുവിച്ചത്.

അതേസമയം മോഡിക്കെതിരെ സമന്‍സ് പുറപ്പെടുവിക്കാന്‍ ന്യുയോര്‍ക്ക് ഫെഡറല്‍ കോടതിക്ക് അധികാരമില്ലെന്ന് വൈറ്റ് ഹൌസ് വ്യക്തമാക്കിയിരുന്നു,

Scroll To Top