Thursday December 08, 2016
Latest Updates

ഗുജറാത്ത് കലാപം: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് അമേരിക്കന്‍ കോടതിയുടെ സമന്‍സ്

ഗുജറാത്ത് കലാപം: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് അമേരിക്കന്‍ കോടതിയുടെ സമന്‍സ്

വാഷിംഗ്ടണ്‍: അഞ്ച് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് അമേരിക്കന്‍ ഫെഡറല്‍ കോടതിയുടെ സമന്‍സ്. ഗുജറാത്ത് കലാപ കേസിലാണ് കോടതി സമന്‍സ് അയച്ചത്. അമേരിക്കയിലെ ഒരു സന്നദ്ധ സംഘടന നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതി നടപടി. 21 ദിവസത്തിനകം സമന്‍സിന് മോഡി മറുപടി നല്‍കണം. കലാപത്തിന് ഇരയായവര്‍ക്കുള്ള നഷ്ടപരിഹാരം മോഡിയില്‍ നിന്ന് ഈടാക്കണമെന്ന് ആവശ്യപ്പെട്ടാണ് സംഘടന പരാതി നല്‍കിയത്.

കലാപം തടയാന്‍ മോഡി ശ്രമിച്ചില്ലെന്നും പരാതിക്കാര്‍ ആരോപിച്ചു. അമേരിക്കന്‍ ജസ്റ്റിസ് സെന്റര്‍ (എജെസി) എന്ന സംഘടനയാണ് ഹര്‍ജിക്കാര്‍. അമേരിക്കന്‍ നിയമ പ്രകാരം അന്താരാഷ്ട്ര തലത്തിലുള്ള മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് അമേരിക്കയില്‍ പരാതി നല്‍കാം. നേരത്തെ ഗുജറാത്ത് കലാപത്തിന്റെ പേരില്‍ അമേരിക്ക നരേന്ദ്ര മോഡിക്ക് വിസ നിഷേധിച്ചിരുന്നു. മോഡി പ്രധാനമന്ത്രി ആയതിന് ശേഷമാണ് വിസ വിലക്ക് പിന്‍വലിച്ചത്.

സിഖ് വിരുദ്ധ കലാപക്കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനും അമേരിക്കയിലെ ഔദ്യോഗിക സന്ദര്‍ശന വേളയില്‍ അമേരിക്കന്‍ കോടതികള്‍ സമന്‍സ് അയച്ചിരുന്നു.

Scroll To Top