Monday December 05, 2016
Latest Updates

ഗീര്‍ വനത്തില്‍ നിന്നെത്തിയ ഇന്ത്യന്‍ സിംഹത്തിന് ഡബ്ലിന്‍ സൂവില്‍ കടിഞ്ഞൂല്‍ പ്രസവം

ഗീര്‍ വനത്തില്‍ നിന്നെത്തിയ ഇന്ത്യന്‍ സിംഹത്തിന് ഡബ്ലിന്‍ സൂവില്‍ കടിഞ്ഞൂല്‍ പ്രസവം

ഡബ്ലിന്‍: ഇന്ത്യയിലെ ഗീര്‍ വനത്തില്‍ മാത്രം കാണപ്പെടുന്ന ഇന്ത്യന്‍ സിംഹത്തിന് ഡബ്ലിന്‍ മൃഗശാലയില്‍ സുഖപ്രസവം. സുരി എന്ന പെണ്‍ സിംഹത്തിനാണ് കുഞ്ഞു പിറന്നത്. കുമാര്‍ എന്ന സിംഹമാണ് ഡബ്ലിന്‍ മൃഗശാലയിലെ പുതിയ അംഗത്തിന്റെ
പിതാവ്. കുമാര്‍ നെതര്‍ലണ്ടിലെ റോട്ടര്‍ഡാം മൃഗശാലയില്‍ നിന്നാണ് ഡബ്ലിന്‍ മൃഗശാലയില്‍ എത്തിയത്. കഴിഞ്ഞ ഏപ്രിലിലാണ് ഇവനെ ഡബ്ലിനില്‍ എത്തിച്ചത്. സുരിയും സഹോദരി സീതയും ഫ്രാന്‍സിലെ മള്‍ഹൌസ് മൃഗശാലയില്‍ നിന്ന് എത്തിയവരാണ്.
വംശനാശ ഭീഷണി നേരിടുന്ന

ഇന്ത്യന്‍ സിംഹത്തില്‍ പിറന്ന കുഞ്ഞ് ഈ ഇനത്തിന്റെ വംശ വര്‍ദ്ധനവിനു സഹായകരമാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ഇവയുടെ വംശാവലി നിലനിര്‍ത്താനുള്ള കഠിന പരിശ്രമത്തിലാണ് ലോകമെങ്ങുമുള്ള വൈല്ഡ് ലൈഫ് അധികൃതര്‍. ലോകമാകെ 350
ഏഷ്യന്‍ സിംഹങ്ങളുടെന്നാണ് റിപ്പോര്‍ട്ട്. ഇവയെല്ലാം കാണപ്പെടുന്നത് ഇന്ത്യയിലെ ഗീര്‍ വനത്തിലാണ്. പുതിയതായി പിറന്ന സിംഹക്കുട്ടിക്ക് അനുയോജ്യമായ പേര് നിര്‍ദ്ദേശിക്കാന്‍ മൃഗശാല അധികൃതര്‍ പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. സിംഹകുട്ടിക്ക് അനുയോജ്യമായ ഇന്ത്യന്‍ പേരുകള്‍ ഡബ്ലിന്‍ മൃഗശാലയുടെ ഫെയ്‌സ്ബുക്ക് പേജിലൂടെ നിര്‍ദ്ദേശിക്കാം.

കഴിഞ്ഞ മാസം ഡബ്ലിന്‍ മൃഗശാലയിലെ ഏഷ്യന്‍ ആനയും പ്രസവിച്ചിരുന്നു. ഇന്ത്യന്‍ സിംഹത്തെപ്പോലെ വംശനാശ ഭീഷണി നേരിടുന്ന ഏഷ്യന്‍ ആനകളെയും സംരക്ഷിക്കാനുള്ള ശ്രമത്തിലാണ് പ്രകൃതി സ്‌നേഹികളും വിവിധ സര്‍ക്കാരുകളും. ഡബ്ലിന്‍ മൃഗശാലയിലെ
രണ്ട് ഏഷ്യന്‍ ആനകള്‍ കൂടി ഈ വര്‍ഷം പ്രസവിക്കും. ലോകത്താകെ 30,000 മുതല്‍ 40,000 വരെ ഏഷ്യന്‍ ആനകളാണ് ഇപ്പോള്‍ നിലവിലുള്ളത്.

Scroll To Top