Saturday December 10, 2016
Latest Updates

ഗില്‍മോര്‍ രാജിവെച്ചു , ജോണ്‍ ബര്‍ട്ടന്‍ ഉപപ്രധാനമന്ത്രി സ്ഥാനത്തേക്ക്

ഗില്‍മോര്‍ രാജിവെച്ചു , ജോണ്‍ ബര്‍ട്ടന്‍ ഉപപ്രധാനമന്ത്രി സ്ഥാനത്തേക്ക്

ഡബ്ലിന്‍: ലേബര്‍ നേതാവായി തെരഞ്ഞെടുക്കപ്പെട്ട മന്ത്രി ജോണ്‍ ബര്‍ട്ടന്‍ 
ഉപപ്രധാനമന്ത്രി സ്ഥാനത്തേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ടു. പ്രധാനമന്ത്രി എന്‍ഡ കെന്നിയാണ് ഇക്കാര്യം അറിയിച്ചത്. ലേബര്‍ നേതാവായി തെരഞ്ഞെടുക്കപ്പെട്ട ജോണ്‍ ബര്‍ട്ടന് അയച്ച അഭിനന്ദന സന്ദേശത്തിലാണ് എന്‍ഡ കെന്നി ഇക്കാര്യം അറിയിച്ചത്.ബര്‍ട്ടന് വഴിയൊരുക്കി എമോന്‍ ഗില്‍മോര്‍ ഇന്നലെ രാജി സമര്‍പ്പിച്ചിരുന്നു 

നഷ്ടപ്പെട്ട ജനവിശ്വാസം വീണ്ടെടുക്കാന്‍ ഗവണ്‍മെന്റിന്റെ ശേഷിക്കുന്ന കാലയളവ് ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് എന്‍ഡ കെന്നി പറഞ്ഞു. 2011 ലാണ് ലേബര്‍ ഗവണ്‍മെന്റ്
അധികാരത്തില്‍ വന്നത്. അടുത്ത ആഴ്ച നടക്കാനിരിക്കുന്ന മന്ത്രിസഭാ
പുനസംഘടനയെക്കുറിച്ച് സംസാരിക്കാന്‍ ജോണ്‍ ബര്‍ട്ടനുമായി കൂടിക്കാഴ്ച
നടത്തുമെന്നും എന്‍ഡ കെന്നി അറിയിച്ചു.

അവശേഷിക്കുന്ന കാലയളവില്‍ ഗവണ്‍മെന്റ് പ്രാമുഖ്യം നല്‍കേണ്ട
പദ്ധതികളെക്കുറിച്ചും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും. സ്ഥാനമൊഴിഞ്ഞ എമോണ്‍
ഗില്‍മോറിന്റെ പ്രവര്‍ത്തനങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ജനങ്ങള്‍ക്കൊപ്പം
നിന്ന നേതാവാണ് എമോണ്‍ ഗില്‍മോര്‍ എന്ന് എന്‍ഡ കെന്നി പറഞ്ഞു. അയര്‍ലണ്ട്
സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന സമയത്ത് തനിക്കൊപ്പം ചേര്‍ന്ന്
പ്രവര്‍ത്തിച്ച നേതാവായിരുന്നു ഗില്‍മോര്‍ എന്നും എന്‍ഡ കെന്നി അനുസ്മരിച്ചു.

ലേബര്‍ പാര്‍ട്ടിയുടെ ഉപാധ്യക്ഷനായി അലന്‍ കെല്ലി തെരഞ്ഞെടുക്കപ്പെട്ടു. 1,409
വോട്ടുകള്‍ നേടിയാണ് അലന്‍ കെല്ലി ഉപാധ്യക്ഷ സ്ഥാനത്തേക്ക്
തെരഞ്ഞെടുക്കപ്പെട്ടത്.

Scroll To Top