Saturday December 10, 2016
Latest Updates

ഗിന്നസിന് ഡബ്ലിനില്‍ പുതിയ നിര്‍മ്മാണശാല 

ഗിന്നസിന് ഡബ്ലിനില്‍ പുതിയ നിര്‍മ്മാണശാല 

ഡബ്ലിന്‍: ഗിന്നസിന്റെ പുതിയ മദ്യ നിര്‍മ്മാണശാല ഡബ്ലിനില്‍ തുടങ്ങി. ഡബ്ലിനിലെ സെന്റ് ജെയിംസ് ഗേറ്റില്‍ ഇന്നലെയാണ് ഗിന്നസിന്റെ മദ്യ നിര്‍മ്മാണശാല തുടങ്ങിയത്. ഗിന്നസ് ഉടമ ഡിയാഗോ റിബണ്‍ മുറിച്ച് ശാലയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. 169 മില്യന്‍ യൂറോ ചെലവഴിച്ചാണ് ഡബ്ലിനിലെ മദ്യ നിര്‍മ്മാണശാല ഗിന്നസ് സ്ഥാപിച്ചത്.

ഗിന്നസ് ലോക വിപണിയില്‍ വിറ്റഴിക്കുന്ന ബിയറിന്റെ മൂന്നിലൊന്നും 10,000 ചതുരശ്ര അടിയില്‍ പണി കഴിപ്പിച്ച ഈ ഡിസ്റ്റിലിറിയില്‍ നിന്നാകും ഉല്‍പ്പാദിപ്പിക്കുക. ഉദ്ഘാടന ചടങ്ങില്‍ പ്രധാനമന്ത്രി എന്‍ഡ കെന്നിയും പങ്കെടുത്തു. ഗിന്നസിന്റെ ഐറിഷ് ഡിസ്റ്റിലറികളില്‍ നിന്ന് പ്രതിദിനം 3 മില്യനിലധികം ബിയര്‍ ഉല്‍പ്പാദിപ്പിക്കുന്നു.

130 ഓളം രാജ്യങ്ങളിലേക്ക് ബിയര്‍ കയറ്റുമതി ചെയ്യുന്ന ഗിന്നസിന് കയറ്റുമതിയില്‍ നിന്ന് മാത്രം 1 ബില്യന്‍ യൂറോയിലധികം വരുമാനം ലഭിക്കുന്നു.ഡബ്ലിനില്‍ 650 മില്യന്‍ യൂറോയുടെ നിക്ഷേപം ഇറക്കുമെന്നായിരുന്നു കമ്പനി നേരത്തെ വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍ പിന്നീട് ഈ പദ്ധതി ഉപക്ഷിക്കുകയും നിക്ഷേപം 169 യൂറോ ആയി ചുരുക്കുകയും ചെയ്തു. ഗിന്നസിന്റെ ഐറിഷ് യൂണിറ്റുകള്‍ 20,000 പേര്‍ക്ക് ജോലി നല്കുന്നു. ഡബ്ലിനില്‍ തുടങ്ങിയ പുതിയ യൂനിറ്റ് കമ്പനിയുടെ വളര്‍ച്ചയ്ക്ക് സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നതായും ഗിന്നസ് വക്താവ് പറഞ്ഞു

Scroll To Top