Sunday December 04, 2016
Latest Updates

ഗാസ :സൂപ്പര്‍ വാല്യൂവും സെന്‍ട്രയും ഇസ്രയേല്‍ നിര്‍മ്മിത ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കുന്ന തീരുമാനം പിന്‍വലിച്ചു 

ഗാസ :സൂപ്പര്‍ വാല്യൂവും സെന്‍ട്രയും ഇസ്രയേല്‍ നിര്‍മ്മിത ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കുന്ന തീരുമാനം പിന്‍വലിച്ചു 

ഡബ്ലിന്‍:ഇസ്രായേല്‍ ഗാസയ്‌ക്കെതിരെ താല്‍ക്കാലിക വേദി നിര്‍ത്തല്‍ പ്രഖ്യാപിച്ചുവെങ്കിലും അയര്‍ലണ്ടിലെ നിരവധി വ്യാപാരസ്ഥാപങ്ങള്‍ ഇന്നലെയും ഇസ്രായേല്‍ ഉത്പന്നങ്ങള്‍ പിന്‍വലിച്ചു പ്രതിഷേധം പ്രകടിപ്പിച്ചു.അതെ സമയം .അയര്‍ലണ്ടിലെ പ്രമുഖ മൊത്ത വിതരണ വ്യാപാര സ്ഥാപനമായ സൂപ്പര്‍ വാല്യൂ സൂപ്പര്‍ മാര്‍ക്കറ്റ് ഇസ്രയേല്‍ നിര്‍മ്മിത ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കുന്ന തീരുമാനം പിന്‍വലിച്ചു .

ഇസ്രായേലിനെതിരെ പ്രതിഷേധം പ്രകടിപ്പിച്ച് ഭാഗമായി സൂപ്പര്‍ വാല്യൂവിന്റെ അയര്‍ലണ്ടിലെ 232 ശാഖകളില്‍ നിന്നും ഇസ്രയേല്‍ ഉല്‍പ്പന്നങ്ങള്‍ പിന്‍വലിക്കാന്‍ തീരുമാനമുണ്ടായിരുന്നു. പഴവര്‍ഗങ്ങളും പച്ചക്കറികളും ഔഷധങ്ങളുമാണ് പ്രധാനമായും ഇസ്രയേലില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നത്. ഗാസയിലെ മനുഷ്യക്കുരുതിയില്‍ പ്രതിഷേധിച്ചാണ് ഇസ്രായേല്‍ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കാന്‍ തീരുമാനിച്ചിരുന്നത്. നിരവധി രാജ്യങ്ങളില്‍ ശാഖകളുള്ള മസ്‌ഗ്രേവ് ഗ്രൂപ്പിന്റെ കീഴിലുള്ള സൂപ്പര്‍ മാര്‍ക്കറ്റാണ് സൂപ്പര്‍ വാല്യു.

ഈ ഗ്രൂപ്പിന് കീഴില്‍ അയര്‍ലണ്ടില്‍ തന്നെ 462 ഓളം സെന്‍ട്രാ സ്റ്റോറുകള്‍ കൂടി ഉണ്ട്. സെന്‍ട്രാ സ്റ്റോറുകളിലും ബഹിഷ്‌ക്കരണം ഉടന്‍ ആരംഭിക്കുമെന്നായിരുന്നു സൂചന. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സൂപ്പര്‍ വാല്യൂ ഇസ്രയേല്‍ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കുന്നതായി പ്രഖ്യാപിച്ചത്. ഗുണനിലവാരവും ഭക്ഷ്യ സുരക്ഷയുമില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഇസ്രായേല്‍ ഉല്‍പ്പന്നങ്ങള്‍ ഷോപ്പില്‍ നിന്ന് പിന്‍വലിച്ചത്. എന്നാല്‍ ഗാസ വിഷയം തന്നെയാണ് നിരോധനത്തിനു പിന്നിലുള്ള യഥാര്‍ത്ഥ കാരണം.ആയിരക്കണക്കിന് ഉപഭോക്താക്കള്‍ ഇസ്രയേല്‍ ഉത്പന്നങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി പ്രമുഖ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ക്ക് ഇ മെയിലുകള്‍ അയച്ചിരുന്നു.

എന്നാല്‍ അന്താരാഷ്ട്ര തലത്തിലുള്ള ഒരു വിഷയത്തിന്റെ പേരില്‍ കമ്പനി നേരിട്ട് സമരം ചെയ്യേണ്ടെന്നും ഉപഭോക്താക്കള്‍ക്ക് ഇസ്രായെലിനെയോ മറ്റേതു രാജ്യങ്ങളെയോ ബഹിഷ്‌കരിക്കാനുള്ള അവകാശമുണ്ടെന്നുമാണ് ഒരു ദിവസത്തെ പ്രതിഷേധത്തിന് ശേഷം സൂപ്പര്‍ വാല്യു അധികൃതര്‍ വ്യക്തമാക്കിയത്. 

Scroll To Top