Tuesday December 06, 2016
Latest Updates

ഗാസ ആക്രമണത്തില്‍ പ്രതിഷേധിച്ച് ഇസ്രായേല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ബഹിഷ്‌ക്കരണം:ഗാല്‍വേയില്‍ തുടക്കമായി 

ഗാസ ആക്രമണത്തില്‍ പ്രതിഷേധിച്ച് ഇസ്രായേല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ബഹിഷ്‌ക്കരണം:ഗാല്‍വേയില്‍ തുടക്കമായി 

ഡബ്ലിന്‍: ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന മനുഷ്യക്കുരുതിക്കെതിരെ ലോകമെങ്ങും പ്രതിഷേധം ശക്തമാകുമ്പോള്‍ അയര്‍ലണ്ടിലെ ജനങ്ങള്‍ ഇസ്രായേല്‍ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കാന്‍ തയ്യാറെടുക്കുന്നു. ഗാസയിലെ മനുഷ്യക്കുരുതിയില്‍ പ്രതിഷേധിച്ചാണ് തീരുമാനം. ഗാല്‍വെയിലെ കിന്‍വരയിലാണ് ആദ്യമായി ഇസ്രായേല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് നിരോധനം നിലവില്‍ വന്നത്. ഇസ്രായേലിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായാണ് ഇസ്രായേല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ബഹിഷ്‌ക്കരണം ഏര്‍പ്പെടുത്തിയതെന്ന് പ്രതിഷേധ പരിപാടിയുടെ സംഘാടകരില്‍ ഒരാളായ വിക്കി ഡൊണെലി പറഞ്ഞു.

അയര്‍ലണ്ടിലെ മുഴുവന്‍ ജനങ്ങളും ഇസ്രായേല്‍ ഉല്‍പ്പന്നങ്ങളുടെ ബഹിഷ്‌ക്കരണത്തില്‍ സഹകരിക്കുമെന്ന് കരുതുന്നതായി പ്രതിഷേധക്കാര്‍ പറഞ്ഞു.സൂപ്പര്‍ മാര്‍ക്കറ്റുകളോട് ഇസ്രായേല്‍ ഉത്പന്നങ്ങള്‍ വില്പ്പനയ്ക്ക് വയ്ക്കരുതെന്നും ഇവര്‍ അഭ്യര്‍ധിച്ചു.അയര്‍ലണ്ടില്‍ ഒട്ടേറെ പ്രമുഖ കമ്പനികള്‍ ഇസ്രായേലികളുടെ ഉടമസ്ഥതയില്‍ ഉണ്ട്.

is boy2കഴിഞ്ഞ വര്‍ഷം മാത്രം ഇസ്രായേലും അയര്‍ലണ്ടും തമ്മില്‍ 96 മില്യന്‍ യൂറോയുടെ വ്യാപാരം നടന്നു. മൊത്തം യൂറോപ്യന്‍ രാജ്യങ്ങളുമായി 29.5 ബില്യന്‍ യൂറോയുടെ വ്യാപാരം ഇസ്രായേല്‍ നടത്തത്തില്‍. ഇതില്‍ പതിനേഴു ബില്യന്‍ യൂറോയുടെ വ്യാപാരവും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുമായിട്ടായിരുന്നു.

സേവന വിഭാഗത്തില്‍ 7.8 ബില്യന്‍ യൂറോയുടെ ഇടപാട് നടന്നു. അതേസമയം ഇസ്രായേല്‍ വസ്തുക്കളുടെ ബഹിഷ്‌ക്കരണം, അത് ആഹ്വാനം ചെയ്ത സംഘടനയുടെ നിയന്ത്രണ പരിധിയിലുള്ള കാര്യമാണെന്ന് വിദേശകാര്യ മന്ത്രി ചാര്‍ളി ഫ്‌ലാനാഗാന്‍ അഭിപ്രായപ്പെട്ടു.

Scroll To Top