Sunday December 04, 2016
Latest Updates

ഗാസ്സയിലെ കുരുന്നുകള്‍ ചോദിക്കുന്നു …

ഗാസ്സയിലെ കുരുന്നുകള്‍ ചോദിക്കുന്നു …

ലോകം എന്തെന്ന് ഞങ്ങള്‍ക്ക് അറിയില്ല…..,
അതറിയാനുള്ള പ്രായവും ഞങ്ങള്‍ക്കായിട്ടില്ല.
ഞങ്ങള്‍ക്ക് ശത്രുത എന്തെന്ന് അറിയില്ല ….,
അതുകൊണ്ടുതന്നെ ഞങ്ങള്‍ക്ക് ആരോടും ശത്രുതയും ഇല്ല.

ഞങ്ങള്‍ക്ക് പക പോക്കുവാന്‍ അറിയില്ല….കാരണം,
പകയും വിദ്വേഷവും ഞങ്ങളുടെ മനസ്സില്‍ കിളിര്‍ത്തിട്ടില്ല. 

പറയൂ ലോകമേ……. ഞങ്ങള്‍ എന്താപരാധമാണ് ചെയ്തത് ????
തെറ്റും ശരിയും തിരിച്ചറിയാനാകാത്ത ഞങ്ങളോട്…..,
എന്തിനീ കൊടും ക്രൂരത???

അല്പകാലത്തേക്കെങ്കിലും നിങ്ങളുടെ മക്കള്‍ക്കുള്ളതുപോലെ 
ജീവിക്കുവാനുള്ള അവകാശം ഞങ്ങള്‍ക്കുമില്ലേ ??

അവരെപോലെ ഞങ്ങളും ഈ ഭൂമിയുടെ അവകാശികള്‍ അല്ലെ ??

ജനനം മുഖാന്തിരം കിട്ടിയിരിക്കുന്ന വരമാണ് മരണം…,
പക്ഷെ, അതിത്ര പെട്ടന്നാവുമെന്ന് ഞങ്ങള്‍ ഓര്‍ത്തില്ല. 

ഓര്‍ക്കാപുറത്തായതുകൊണ്ട് ഞങ്ങള്‍ക്ക്,
ഒന്നൊരുങ്ങുവാനും സാധിച്ചില്ല.

നിരപരാധികളായ ഞങ്ങളെ കൊന്നൊടുക്കുവാന്‍ വരുന്ന,
നിങ്ങള്‍ ചിന്തിക്കുന്നുവോ, നിങ്ങള്‍ക്ക് മരണമില്ലെന്ന് ??
നിങ്ങള്‍ ചിന്തിക്കുന്നുവോ, നിങ്ങള്‍ ചിരംജീവികള്‍ എന്ന് ??
മൂഡന്‍മാരെ….. നിങ്ങള്‍ക്കും അല്പായുസ്സാണ് !!!!

നിങ്ങള്‍ ആര്‍ക്കുവേണ്ടിയാണ് സഹജീവികളെ കൊന്നൊടുക്കുന്നത് ??
നിരപരാധികളുടെ ദീനരോദനം നിങ്ങളുടെ രാവുറക്കങ്ങളുടെ,
നിശബ്ദതയെ ഭേദിക്കുകയില്ലേ ??

ഭൂമിയാകുന്ന സത്രത്തിലെ വിരുന്നുകാര്‍ മാത്രമാണ് നാം ഓരോരുത്തരും.
ഓരോരുത്തര്‍ക്കും നിശ്ചയിക്കപെട്ട സമയം കഴിഞ്ഞാല്‍,
നാം ഈ ഭൂമിവിട്ട് പോവുക തന്നെ വേണം. 

പിന്നെ എന്തിനീ കൊല്ലും കൊലയും??
ആര്‍ക്കുവേണ്ടി ??? എന്തിനുവേണ്ടി ???

seby pവൈകിയെങ്കിലും…. ഇപ്പോള്‍ ഞങ്ങള്‍ അറിയുന്നു………
ഈ ലോകം ക്രൂരതയുടെയും,വഞ്ചനയുടെയും, 
കാപട്യത്തിന്റെയും വിളനിലമാണെന്ന്.

സെബി പാലാട്ടി

Scroll To Top