Friday December 09, 2016
Latest Updates

ഗാസയില്‍ മരിച്ച യുവതിയുടെ വയറ്റില്‍ നിന്നും കുഞ്ഞിനെ പുറത്തെടുത്തു ,ഇസ്രായെലെ നിന്റെ പേരോ നെറികേട് ?

ഗാസയില്‍ മരിച്ച യുവതിയുടെ വയറ്റില്‍ നിന്നും കുഞ്ഞിനെ പുറത്തെടുത്തു ,ഇസ്രായെലെ നിന്റെ പേരോ നെറികേട് ?

ഗാസ :ഗാസയില്‍ ഇസ്രയേല്‍ കൂട്ടക്കുരുതിയില്‍ മരിച്ച യുവതിയുടെ വയറ്റില്‍ നിന്നും ഗര്‍ഭസ്ഥ ശിശുവിനെ ജീവനോടെ പുറത്തെടുത്തു.സെന്‍ട്രല്‍ ഗാസയിലെ 23 കാരിയായ യുവതിയാണ് ഇസ്രായേലിന്റെ ആക്രമണം പേടിച്ച് ഓടുന്നതിനിടയില്‍ കൊല്ലപ്പെട്ടത്. ഇസ്രായേലി റോക്കറ്റ് ആക്രമണത്തില്‍ യുവതി കൊല്ലപ്പെടുകയായിരുന്നു. 

യുവതി വീഴുന്നത് കണ്ടു കുതിച്ചെത്തിയ രക്ഷാപ്രവര്‍ത്തകര്‍ അവരെ പെട്ടന്ന് ആശുപത്രിയിലേയ്ക്ക് മാറ്റി.സിസേറിയന്‍ ശസ്ത്രക്രിയയിലൂടെയാണ് കുട്ടിയെ പുറത്ത് എടുത്തത്. കുട്ടിക്ക് ജന്മം നല്‍കുമ്പോള്‍ അമ്മ മരിച്ചിട്ട് പത്ത് മിനിറ്റില്‍ കൂടുതലായിരുന്നു. 

സാധാരണഗതിയില്‍ അമ്മ മരിച്ച് അഞ്ചു മിനിറ്റില്‍ കൂടുതല്‍ ഗര്‍ഭസ്ഥശിശു ജീവിച്ചിരിക്കില്ല. എന്നാല്‍ ഇത് അത്ഭുതകരമായ രക്ഷപെടലാണെന്ന് ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍മാര്‍ പറഞ്ഞു. കുട്ടി രക്ഷപെടാനുള്ള സാധ്യത 50 ശതമാനം മാത്രമായിരുന്നെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയോടെ ഉണ്ടായ ആക്രമണത്തിലാണ് കുട്ടിയുടെ അമ്മ ഉള്‍പ്പെടെ നിരവധി പേര്‍ കൊല്ലപ്പെട്ടത്. നാല് കുടുംബങ്ങള്‍ താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റിലേക്കാണ് ആക്രമണം ഉണ്ടായത്. കുട്ടിയുടെ അത്ഭുത ജനനം ലോകമാധ്യമങ്ങളില്‍ വലിയ വാര്‍ത്ത ആയിരിക്കുകയാണ്.ഒപ്പം ഗര്‍ഭിണികളെയും,ഗര്‍ഭസ്ഥ ശിശുക്കളെയും പോലും വെറുതെ വിടാത്ത ഇസ്രായേലിന്റെ കിരാതമായ യുദ്ധകൊതിയുടെ കൂടി ദൃഷ്ട്ടാന്തമായിരിക്കയാണ് ഈ സംഭവം

Scroll To Top