Saturday December 10, 2016
Latest Updates

ഗാസയില്‍ നിന്നും താത്കാലികമായി പിന്‍മാറാന്‍ ഇസ്രയേല്‍ തീരുമാനിച്ചു 

ഗാസയില്‍ നിന്നും താത്കാലികമായി പിന്‍മാറാന്‍ ഇസ്രയേല്‍ തീരുമാനിച്ചു 

ജെറുസലേം: ലോക മനസാക്ഷിയെ മുള്‍ മുനയില്‍ നിര്‍ത്തിയ ഇസ്രായേലിന്റെ കൈക്കരുത്തിന് താല്‍കാലിക വിരാമമിടാനുള്ള അണിയറ നീക്കങ്ങള്‍ തുടങ്ങി.ഇസ്രയേലും ഹമാസും മൂന്ന് ദിവസത്തെ വെടിനിര്‍ത്തലിന് തയ്യാറായതോടു കൂടി ഗാസയില്‍ നിന്നും സേനയെ തിരിച്ചു വിളിക്കുകയാണെന്ന് ഇസ്രയേല്‍ സേന അറിയിച്ചു. ഇന്ന് രാവിലെ 8 മണിയോടെയാണ് 72 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന പുതിയ വെടിനിര്‍ത്തല്‍ കരാര്‍ ആരംഭിച്ചത്. 

ഈ കാലയളവില്‍ ഇസ്രയേലും ഹമാസും കെയ്‌റോയില്‍ വച്ച് അതിര്‍ത്തി കടക്കുന്ന വിഷയത്തെ സംബന്ധിച്ച് അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്തും.ഇതിനു മുന്‍പ് യുദ്ധത്തിന് താല്‍ക്കാലികമായി വിരാമമിടാന്‍ അന്താരാഷ്ട്ര തലത്തില്‍ നടന്ന ശ്രമങ്ങള്‍ വിഫലമാവുകയായിരുന്നു. 

കഴിഞ്ഞ ഇരുപത്തിയെട്ട് ദിവസമായി നീണ്ടു നില്‍ക്കുന്ന പോരാട്ടത്തില്‍ ഇതുവരെ 1900 പാലസ്തീന്‍കാര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇവരിലേറെയും സാധാരണക്കാരാണ്. ഇസ്രയേലില്‍ മൂന്നു സൈനികരുള്‍പ്പടെ 67 പേരാണ് മരിച്ചത്.ഇന്നലെ വേദി നിര്‍ത്തല്‍ പ്രഖ്യാപിക്കുന്നതിന് വെറും ആറു മിനുട്ട് മുന്‍പ് ഒരു പാലസ്തീനി ബാലന്‍ കൊല്ലപ്പെട്ടിരുന്നു

Scroll To Top