Sunday December 04, 2016
Latest Updates

ഗാല്‍വേ റോഡ് പുനരുദ്ധാരണ പദ്ധതികള്‍ക്ക് 9.5 മില്യന്‍ യൂറോ

ഗാല്‍വേ റോഡ് പുനരുദ്ധാരണ പദ്ധതികള്‍ക്ക് 9.5 മില്യന്‍ യൂറോ

ഗാല്‍വേ:വെള്ളപ്പൊക്കവും കാറ്റും മഴയും നാശം വരുത്തിവച്ച സ്ഥലങ്ങളുടെ റിപ്പയറിംഗ് പ്രവര്‍ത്തനങ്ങള്‍ക്കായി ഗാല്‍വേ കൗണ്ടി കൗണ്‍സിലിന് 9.5 മില്ല്യന്‍ യൂറോ അനുവദിച്ചു   . റോഡുകളും പൊതു വഴികളും വൃത്തിയാക്കാനും പഴയതുപോലെ മാറ്റിയെടുക്കാനുമായാണ് ഇപ്പോള്‍ ഫണ്ടിംഗ് അനുവദിച്ചിരിക്കുന്നത്.
ഈ വര്‍ഷം ആദ്യം അയര്‍ലണ്ടിലെ പല സ്ഥലങ്ങളെയും വെള്ളത്തിലാക്കിയ കാറ്റും മഴയും വേലിയേറ്റവും ആണ് പല പ്രദേശങ്ങളിലെയും കെട്ടിടങ്ങള്‍ക്കും റോഡുകള്‍ക്കും കേടുപാടുകള്‍ സംഭവിക്കാന്‍ കാരണമായത്.
റോഡുകള്‍, കാര്‍പാര്‍ക്കുകള്‍, പൊതു വഴികള്‍, നടപ്പാതകള്‍, തുറമുഖം എന്നിവിടങ്ങളിലെ കേടുപാടുകള്‍ തീര്‍ത്ത് പഴയരീതിയിലാക്കാനാണ് ഈ ഫണ്ട് ഉപയോഗപ്പെടുത്തുക. ജനുവരിയില്‍ താണ്ഡവമാടിയ കാറ്റും വേലിയേറ്റവുമാണ് പല സ്ഥലങ്ങളിലും ഇത്തരം കേടുപാടുകള്‍ വരുത്തിവച്ചത്.
സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ കൂടിച്ചേര്‍ന്നാണ് പുനര്‍നിര്‍മ്മാണത്തിനുള്ള ഫണ്ട് സ്വരൂപിച്ച് നല്‍കിയിരിക്കുന്നത്.
ആകെ 18.23 മില്ല്യന്‍ യൂറോയാണ് നഷ്ടപരിഹാരത്തിനായി കൗണ്‍സിലിന് ലഭിക്കുക. ഇത് തീരപ്രദേശങ്ങളുടെ സംരക്ഷണ സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെട്ടതാക്കാന്‍ വേണ്ടി കൂടിയുള്ളതാണ്.

ഭാവിയില്‍ തീരപ്രദേശങ്ങളില്‍ വെള്ളം കയറിയാലുണ്ടാവുന്ന അപകടാവസ്ഥയെക്കുറിച്ച് മനസിലാക്കിയിട്ടുണ്ടെന്ന് ക്ലെയര്‍ കൗണ്ടി കൗണ്‍സിലും വിശദീകരിച്ചിട്ടുണ്ട്.
ഞായറാഴ്ച്ച രാവിലെ മുതല്‍ തിങ്കളാഴ്ച്ച വൈകിട്ട് വരെയും കാറ്റും വെള്ളപ്പൊക്കവും ഉണ്ടായിരിക്കാനുള്ള സാധ്യതയും ഉള്ളതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്.

Scroll To Top