Thursday December 08, 2016
Latest Updates

ഗാല്‍വേ യൂണിവേഴ്‌സിറ്റിയില്‍ സ്വവര്‍ഗവിവാഹ ഹിതപരിശോധനയെ ചൊല്ലി സംഘര്‍ഷം ;ഇന്ന് റഫറണ്ടം

ഗാല്‍വേ യൂണിവേഴ്‌സിറ്റിയില്‍ സ്വവര്‍ഗവിവാഹ ഹിതപരിശോധനയെ ചൊല്ലി സംഘര്‍ഷം ;ഇന്ന് റഫറണ്ടം

ഗാല്‍വേ :ഗാല്‍വേ എന്‍യുഐ സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷം. സ്വവര്‍ഗ വിവാഹത്തെ അനുകൂലിക്കുന്ന ജനഹിത പരിശോധന നടപ്പിലാക്കുന്നത് സംബന്ധിച്ച് ഉണ്ടായ തര്‍ക്കമാണ് വിദ്യാര്‍ത്ഥി സംഘര്‍ഷത്തിലേക്ക് നീങ്ങിയത്. സ്വവര്‍ഗ വിവാഹത്തെ അനുകൂലിക്കുന്ന ഒരു വിഭാഗം വിദ്യാര്‍ത്ഥികളും മറു വിഭാഗവും തമ്മിലാണ് സംഘര്‍ഷം ഉടലെടുത്തത്. സ്വവര്‍ഗ വിവാഹം സംബന്ധിച്ച് വിദ്യാര്‍ത്ഥികളുടെ അഭിപ്രായം രൂപീകരിക്കുന്നതിനുള്ള ജനഹിത പരിശോധന ഇന്ന് നടക്കാനിരിക്കെയാണ് വിദ്യാര്‍ത്ഥി സംഘര്‍ഷം ഉടലെടുത്തത്.

ഒടുവില്‍ സര്‍വകലാശാല അധികൃതര്‍ക്ക് ഗാര്‍ഡയെ വിളിക്കേണ്ടി വന്നു. സ്വവര്‍ഗ വിവാഹത്തെ അനുകൂലിക്കുന്ന ജനഹിത പരിശോധന നടത്തുന്നതിനു ആവശ്യമായ ഒപ്പുശേഖരണം നടത്തിയതായി സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റ് സീന്‍ കേന്‍സ് പറഞ്ഞു. സ്വവര്‍ഗ വിവാഹത്തെ അനുകൂലിക്കുന്ന അഞ്ഞൂറിലധികം വിദ്യാര്‍ത്ഥികളുടെ ഒപ്പ് ശേഖരിച്ചാണ് യൂണിയന്‍ രംഗത്ത് ഇറങ്ങിയത്. അതേസമയം സ്വവര്‍ഗ വിവാഹത്തെ എതിര്‍ക്കുന്ന ഒരു വിഭാഗം വിദ്യാര്‍ത്ഥികളും രംഗത്ത് വന്നു. ക്രിസ്ത്യന്‍ യൂണിയന്‍ സൊസൈറ്റി അംഗങ്ങളായ വിദ്യാര്‍ത്ഥികളാണ് സ്വവര്‍ഗ വിവാഹത്തിനെതിരെ രംഗത്ത് വന്നത്.

സ്വവര്‍ഗ വിവാഹവും സ്വവര്‍ഗ പ്രണയവും കുട്ടികള്‍ക്കെതിരായ ലൈംഗിക പീഡനം പോലെ തന്നെ എതിര്‍ക്കപ്പെടെണ്ടതാണെന്നാണ് ജനഹിത പരിശോധനയെ എതിര്‍ക്കുന്ന വിഭാഗം പറയുന്നത്. സ്വവര്‍ഗ വിവാഹത്തെ അനുകൂലിക്കുന്നവ ര്‍ക്കെതിരെ പോസ്‌റര്‍ പ്രചാരണവും ലഘുലേഖകളുമായാണ് മറുവിഭാഗം രംഗത്ത് വന്നത്. പകല്‍ മുഴുവന്‍ പ്രക്ഷോഭ രംഗത്ത് ഉണ്ടായിരുന്ന വിദ്യാര്‍ത്ഥികള്‍ രാത്രിയും അവിടെ തന്നെ സമരം ചെയ്യകയാണെന്നാണ് റിപ്പോര്‍ട്ട്. പ്രണയം കുറ്റമല്ലെന്നും വെറുക്കുന്നതിനു പകരം സ്‌നേഹിക്കാന്‍ പഠിക്കൂ എന്നുമാണ് സ്വവര്‍ഗ പ്രണയത്തെ അനുകൂലിക്കുന്ന വിദ്യാര്‍ത്ഥികള്‍ പറയുന്നത്.

Scroll To Top