Wednesday December 07, 2016
Latest Updates

ഗാല്‍വേ ഫെസ്റ്റിവലിന് തുടക്കമായി; ഇന്ന് ഔദ്യോഗിക ഉദ്ഘാടനം

ഗാല്‍വേ ഫെസ്റ്റിവലിന് തുടക്കമായി; ഇന്ന് ഔദ്യോഗിക ഉദ്ഘാടനം

ഗാല്‍വേ:  ഗാല്‍വേ അന്താരാഷ്ട്ര ഫെസ്റ്റിവലിന് തുടക്കമായി. ഫെസ്റ്റിവലിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് നടക്കും. പ്രശസ്ത നാടകകൃത്ത് എന്‍ഡ വാല്‍ഷ് ഉത്ഘാടന ചടങ്ങില്‍ പങ്കെടുക്കും. 59 അന്താരാഷ്ട്ര കലാകാരന്മാര്‍ ഉള്‍പ്പെടെ 500 ഓളം
കലാകാരന്മാര്‍ മൂന്നാമത് ഗാല്‍വെ ഫ്രിഞ്ച് ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നുണ്ട്. നൃത്തം, നാടകം, വിഷ്വല്‍, ആര്‍ട്‌സ്, മ്യൂസിക് ഫെസ്റ്റിവല്‍ അങ്ങനെ വിവിധ കലാരൂപങ്ങളുടെ സംഗമ മേളയാണ് ഗാല്‍വെ ഫ്രിഞ്ച് ഫെസ്റ്റിവല്‍. ജൂലൈ 12 നു
ആരംഭിച്ച ഫ്രിഞ്ച് ഫെസ്റ്റിവല്‍ 28 നു അവസാനിക്കും.

ദിവസേന വ്യത്യസ്തമായ അഞ്ചു ഷോകള്‍ ഉണ്ടായിരിക്കുന്നതാണ്. 1863 ല്‍പണികഴിപ്പിച്ച കൊളംബന്‍ ഹാളിലാണ് പരിപാടികള്‍ നടക്കുന്നത്. ഫ്രെഗൊലി തീയറ്റര്‍,സ്‌കൈടാഷേ ടാന്‍സ് തീയറ്റര്‍, ഡാ ലൈം തുടങ്ങിയ വിവിധ തീയറ്റര്‍ ഗ്രൂപ്പുകള്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നുണ്ട്. ഫെസ്റ്റിവലിന്റെ ഭാഗമായി ഡൊമിനിക്കന്‍ ഹാളിലും മറ്റ് വ്യത്യസ്ത വേദികളിലുമായി വ്യത്യസ്തമായ 18 ഓളം എക്‌സിബിഷനുകള്‍ നടക്കും. ഗാല്‍വെ സിറ്റി മ്യൂസിയത്തില്‍ കുട്ടികള്‍ക്കായി പ്രത്യേകം വര്‍ക്ക്‌ഷോപ്പുകള്‍ നടക്കും. ഐറിഷ് ബീറ്റ് ബോക്‌സ് ചാമ്പ്യന്‍ഷിപ്പ് ജൂലൈ 26 നു നടക്കും. ഫ്രിഞ്ച് ഫിഡില്‍ ഫെസ്റ്റിവല്‍ ജൂലൈ 19 നാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

ഫെസ്റ്റിവലിന്റെ ഭാഗമായി ജൂലൈ 25 ന് പോള്‍ ബയേണ്‍ വിക്ടോറിയല്‍ ഹോട്ടലില്‍ ബാന്‍ഡ് അവതരിപ്പിക്കും . ആര്‍ട്‌സ് ഫെസ്റ്റിവലിന്റെ ഭാഗമായി നടത്തുന്ന ഫിലിം ഫെസ്റ്റിവലില്‍ മകോര്‍മാക്കിനെക്കുറിച്ചുള്ള ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കും.
ഫിലിം ഫെസ്റ്റിവലിന്റെ സമാപന ദിവസമായ 26 നാണ് ഡോക്യുമെന്ററി പ്രദര്‍ശനം.

Scroll To Top