Saturday December 03, 2016
Latest Updates

ഗാല്‍വേ കൌണ്ടിയില്‍ 800 നവജാത ശിശുക്കളെ അടക്കം ചെയ്ത ശവകുടീരങ്ങള്‍ കണ്ടെത്തി

ഗാല്‍വേ കൌണ്ടിയില്‍ 800 നവജാത ശിശുക്കളെ അടക്കം ചെയ്ത ശവകുടീരങ്ങള്‍ കണ്ടെത്തി

ഗാല്‍വേ: ഗാല്‍വേ കൌണ്ടിയില്‍ നവജാത ശിശുക്കളെ അടക്കം ചെയ്ത ശവകുടീരങ്ങള്‍
കണ്ടെത്തി. അവിവാഹിതരായ അമ്മമാര്‍ക്കും അവരുടെ മക്കള്‍ക്കും വേണ്ടി ഗാല്‍വെയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന കെയര്‍ ഹോമിന് പിന്നിലായാണ് ശവകുടീരങ്ങള്‍ കണ്ടെത്തിയത്. ഇവിടെ ഏകദേശം 800 ഓളം മൃതദേഹങ്ങള്‍ അടക്കം ചെയ്തതായാണ് റിപ്പോര്‍ട്ട്. 1925 നും 1961 നും ഇടയ്ക്ക് ആണ് മൃതദേഹങ്ങള്‍ അടക്കം
ചെയ്തതെന്ന് കരുതപ്പെടുന്നു.

കത്തോലിക്ക സഭയിലെ ബോണ്‍ സെക്കൌസ് സന്യാസിനി സമൂഹം നടത്തി വന്നിരുന്ന
അഭയകേന്ദ്രമാണ് ഇത്. അവിവാഹിതരായ അമ്മമാര്‍ക്ക് പിറക്കുന്ന കുഞ്ഞുങ്ങളെ
സംരക്ഷിക്കുന്നതിനായി പണി കഴിപ്പിച്ച ഈ മന്ദിരത്തിലെ ഭൂരിപക്ഷം കുട്ടികളും മരണമടഞ്ഞതായാണ് റിപ്പോര്‍ട്ട്. പോഷകാഹാരക്കുറവും ടിബി, ന്യുമോണിയ തുടങ്ങിയ അസുഖങ്ങളുമാണ് മരണ കാരണമായിചൂണ്ടിക്കാണിക്കപ്പെടുന്നത്. ശവപ്പെട്ടി ഇല്ലാതെ വെറും മണ്ണിലാണ് മൃതദേഹങ്ങള്‍ അടക്കം ചെയ്തിരിക്കുന്നത്.

അടക്കം ചെയ്യപ്പെട്ട മൃതദേഹങ്ങളുടെ പേരോ മറ്റ് വിശദാംശങ്ങളോ
രേഖപ്പെടുത്തിയ ശിലഫലകങ്ങളോ ഈ ശവകുടീരങ്ങളില്‍ ഇല്ല. അതുകൊണ്ട് തന്നെ
അടക്കം ചെയ്യപ്പെട്ട മൃതദേഹങ്ങള്‍ ആരുടെതാണെന്ന് വിവരമില്ല. 1930 കളില്‍
അവിവാഹിതരായ അമ്മമാര്‍ക്ക് ജനിച്ച ഭൂരിപക്ഷം കുട്ടികളും മരിച്ചതായാണ്
റിപ്പോര്‍ട്ട്. നവജാത ശിശുക്കളില്‍ ഭൂരിപക്ഷവും ഒരു വയസ് ആകുന്നതിനു മുമ്പേ
മരിച്ചതായി ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. 1940 കളില്‍ ബസ്ബറോയിലെ
ഒരു കെയര്‍ ഹോമില്‍ 180 കുട്ടികള്‍ ജനിച്ചതില്‍ 100 പേരും മരണമടഞ്ഞു.

അക്കാലത്ത് അയര്‍ലണ്ടില്‍ പ്രവര്‍ത്തിച്ചിരുന്ന ഒട്ടുമിക്ക കെയര്‍ ഹോമുകളുടെയും
അവസ്ഥ സമാനമാണ്. പോഷകാഹാരക്കുറവിനെയും അസുഖങ്ങളെയും അതിജീവിച്ച കുട്ടികളെ അമേരിക്കയില്‍ നിന്നും മറ്റ് പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നും വന്ന ദമ്പതികള്‍
ദത്തെടുത്തു. പ്രതിവര്‍ഷം ശരാശരി 110 കുട്ടികളെ വീതമാണ് ഇപ്രകാരം
ദത്തെടുത്തിരുന്നത് 
.

Scroll To Top