Tuesday December 06, 2016
Latest Updates

ഗാല്‍വേ കുതിരയോട്ട മത്സരം ഞായറാഴ്ച്ച വരെ ,മികച്ച ഫാഷന്‍ ലേഡിയായി ഹെലന്‍ മര്‍ഫി 

ഗാല്‍വേ  കുതിരയോട്ട മത്സരം ഞായറാഴ്ച്ച വരെ ,മികച്ച ഫാഷന്‍ ലേഡിയായി ഹെലന്‍ മര്‍ഫി 

ladiesഗാല്‍വെ: ഗാല്‍വെ കുതിരയോട്ട മത്സരത്തോടനുബന്ധിച്ച് നടത്തപ്പെട്ട ലേഡീസ് ഡേ ഫാഷന്‍ മത്സരത്തില്‍ മികച്ച ലേഡിയായി ഹെലന്‍ മര്‍ഫി തെരഞ്ഞെടുക്കപ്പെട്ടു. കോര്‍ക്കിലെ ഡഗ്ലസ് സ്വദേശിനിയായ ഹെലന്‍ മര്‍ഫി സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചറാണ്.

മികച്ച വസ്ത്രധാരണത്തിനാണ് ഹെലന്‍ മര്‍ഫി തെരഞ്ഞെടുക്കപ്പെട്ടത്. നീലയും വെള്ളയും ഡിസൈനിലുള്ള മിഡി സ്‌കര്‍ട്ടും വെള്ള ടോപ്പുമായിരുന്നു ഹെലന്‍ മര്‍ഫിയുടെ വേഷം. ഈ വസ്ത്രധാരണമാന് അവരെ സമ്മാനാര്‍ഹയാക്കിയത്.

ഇതോടൊപ്പം ബഹുവര്‍ണ നെക്ലേസും വെളുത്ത തൊപ്പിയും ഹെലന്‍ ധരിച്ചിരുന്നു. നൂറു കണക്കിന് പേരെ പിന്തള്ളിയാണ് ഹെലന്‍ മര്‍ഫി ഫാഷന്‍ ലേഡിയായി തെരഞ്ഞെടുക്കപ്പെട്ടത്. താന്‍ പഠിപ്പിക്കുന്ന നൂറു കണക്കിന് വിദ്യാര്‍ത്ഥികളെ സാക്ഷിയാക്കിയാണ് ഹെലന്‍ മര്‍ഫി സമ്മാനം ഏറ്റുവാങ്ങിയത്.

കഴിഞ്ഞ ദിവസം ആരംഭിച്ച ഗാല്‍വെ കുതിരയോട്ട മത്സരം ഞായറാഴ്ച്ച സമാപിക്കും.ആയിരക്കണക്കിന് പേരാണ് ഓരോ ദിവസവും മത്സരം കാണാന്‍ എത്തിക്കൊണ്ടിരിക്കുന്നത്.ഒന്നര മില്യന്‍ യൂറോയുടെ സമ്മാനങ്ങളാണ് ഇവിടെ വിതരണം ചെയ്യുന്നത്.

gal gal race

Scroll To Top