Wednesday December 07, 2016
Latest Updates

ഗാല്‍വേ കത്തീഡ്രലില്‍ പ്രൊ ചോയിസ് പ്രവര്‍ത്തകരുടെ അതിക്രമം

ഗാല്‍വേ കത്തീഡ്രലില്‍ പ്രൊ ചോയിസ് പ്രവര്‍ത്തകരുടെ അതിക്രമം

ഗാല്‍വേ: ഗാല്‍വേ കത്തീഡ്രലില്‍ പ്രൊ ചോയിസ് പ്രവര്‍ത്തകരുടെ അതിക്രമം. പള്ളിയുടെ മുകളില്‍ അബോര്‍ഷന്‍ ചെയ്യുന്നതിനുള്ള ഗുളികയുടെ പരസ്യം പ്രൊ ലൈഫ് പ്രവര്‍ത്തകര്‍ സ്ഥാപിച്ചു. ഇന്നലെ രാവിലെയാണ് പരസ്യം പതിച്ച പോസ്റ്റര്‍ പള്ളിക്ക് മുകളില്‍ പ്രത്യക്ഷപ്പെട്ടത്. പുലര്‍ച്ചെ സ്ഥാപിച്ചതാണ് ഇതെന്ന് കരുതപ്പെടുന്നു. ഇന്നലെ രാവിലെ ഏഴു മണിയോടെയാണ് പോസ്റ്റര്‍ ശ്രദ്ധയില്‍പ്പെട്ടത്.

രാവിലെ പതിനൊന്നു മണിക്കാണ് അത് നീക്കം ചെയ്തത്. സഭയുടെ ഗര്‍ഭഛിദ്ര വിരുദ്ധ നിലപാടുകള്‍ക്കെതിരെയായിരുന്നു പോസ്റ്റര്‍ പ്രചരണം. അയര്‍ലണ്ടില്‍ നിന്ന് സ്ത്രീകള്‍ അബോര്‍ഷനായി പുറത്തേക്ക് പോകുന്ന സാഹചര്യമുണ്ട്. ഇത് ഒഴിവാക്കുന്നതിനാണ് ഗുളികയ്ക്ക് പ്രചരണം നല്‍കുന്നതെന്നു ഗ്രൂപ്പ് വാദിക്കുന്നു. അയര്‍ലണ്ടിലെ ലൈംഗിക വിദ്യാഭ്യാസവും മറ്റ് നിയമങ്ങളും സഭയും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടെന്നും പ്രൊ ലൈഫ് പ്രവര്‍ത്തകര്‍ പറയുന്നു. 

അതേസമയം പ്രൊ ലൈഫ് ക്യാംപെയ്ന്‍ പ്രവര്‍ത്തകര്‍ പ്രൊ ചോയിസിന്റെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ചു. പ്രൊ ചോയിസിന്റെത് പബ്ലിസിറ്റിക്ക് വേണ്ടിയുള്ള അഭ്യാസമാണെന്ന് പ്രൊ ലൈഫ് പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തി. ഗര്‍ഭസ്ഥ ശിശുവിന്റെ മനുഷ്യാവകാശത്തെക്കുറിച്ചോ, അബോര്‍ഷന്‍ മൂലം സ്ത്രീകള്‍ക്കുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ചോ പ്രൊ ചോയിസ് പ്രവര്‍ത്തകര്‍ക്ക് ധാരണയില്ലെന്നും പ്രൊ ലൈഫ് പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തി. 

Scroll To Top