Sunday December 11, 2016
Latest Updates

ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ക്കായി ഗാല്‍വേ അണിഞ്ഞൊരുങ്ങി

ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ക്കായി   ഗാല്‍വേ അണിഞ്ഞൊരുങ്ങി

ഗാല്‍വേ : ഗാല്‍വേ ഇന്ത്യന്‍ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിലുള്ള ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ക്കായി ഗാല്‍വേ ഒരുങ്ങി .ഇന്ന് ഉച്ചകഴിഞ്ഞ് 2.30 മുതല്‍ പ്രസന്റ്റെഷന്‍ സ്‌കൂളില്‍ നടത്തപ്പെടുന്ന ആഘോഷപരിപാടികള്‍ ഗാല്‍വെ മേയര്‍ കൌണ്‍സിലര്‍ ലിയം കരോള്‍ ഉത്ഘാടനം ചെയ്യും .

ഇതിന്റെ ഭാഗമായി കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികള്‍, ക്രിസ്തുമസ് കരോള്‍, സാന്താക്ലോസിന് വരവേല്‍പ്, ക്രിസ്തുമസ് ഡിന്നര്‍, ഗാനമേള തുടങ്ങി വര്‍ണ്ണാഭമായ ആഘോഷ പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്.GALVEY XMAS

ഗാല്‍വേയിലെ ഇന്ത്യാക്കാരുടെ ഏറ്റവും വലിയ സംഗമമായി ക്രിസ്തുമസ് പുതുവത്സര പരിപാടികള്‍ ക്രമീകരിക്കാനാണ് സംഘാടകര്‍ ഒരുങ്ങുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
ഫിലിപ്പ് 0879241812

Scroll To Top