Friday December 02, 2016
Latest Updates

ഗാല്‍വേയുടെയും സ്ലൈഗോയുടെയും പ്രിയങ്കരന്‍: കഞ്ചാവ് നിയമവിധേയമാക്കണമെന്ന ബില്‍ അവതരിപ്പിച്ച മിംഗിന് യൂറോപ്യന്‍ പാര്‍ലമെന്റിലേയ്ക്ക് വമ്പന്‍ ജയം

ഗാല്‍വേയുടെയും സ്ലൈഗോയുടെയും പ്രിയങ്കരന്‍: കഞ്ചാവ് നിയമവിധേയമാക്കണമെന്ന ബില്‍ അവതരിപ്പിച്ച മിംഗിന് യൂറോപ്യന്‍ പാര്‍ലമെന്റിലേയ്ക്ക് വമ്പന്‍ ജയം

ഗാല്‍വേ: അയര്‍ലണ്ടില്‍ കഞ്ചാവ് കൃഷി നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്റില്‍ പ്രമേയം അവതരിപ്പിച്ച ലൂക്ക് മിംഗ് ഫ്‌ലാനാഗാന്‍ വിജയത്തിലേക്ക്.ഗാല്‍വേയും,സ്ലൈഗോയും ഉള്‍പ്പെടെയുള്ള മിഡ്‌ലാന്‍ഡ്‌സ് നോര്‍ത്ത് വെസ്റ്റ് മണ്ഡലത്തില്‍ നിന്നാണ് അദ്ദേഹം ജനവിധി തേടുന്നത്. ആകെ പോള്‍ ചെയ്ത 670000 വോട്ടുകളില്‍ 124,063 വോട്ടുകള്‍ ഫസ്റ്റ് കൌണ്ടില്‍ തന്നെ അദ്ദേഹം നേടി ഒന്നാമതെത്തിയിട്ടുണ്ട്.സെക്കന്ഡ് കൌണ്ടില്‍ വിജയിക്കാനാവശ്യമായ വോട്ടുകള്‍ നേടുമെന്നും ഉറപ്പായിട്ടുണ്ട്.തനിക്ക് ലഭിച്ച അഭൂതപൂര്‍വമായ പിന്തുണയില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

MING 2മിംഗിനു തൊട്ടു പിന്നാലെ ഫിനഗേല്‍,സിന്‍ ഫിന്‍,ഫിനാ ഫാള്‍ സ്ഥാനാര്‍ഥികളും എത്തിയിട്ടുണ്ട്.

അയര്‍ലണ്ടിലെ മറ്റ് നേതാക്കളെ അപേക്ഷിച്ച് ലാളിത്യം ശീലമാക്കിയ നേതാവാണ് മിംഗ്. ഒരു സ്യൂട്ട് പോലും ധരിക്കാത്ത വസ്ത്രധാരണ ശൈലിയാണ് അദ്ദേഹത്തെ മറ്റ് നേതാക്കളില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. ഐറിഷ് പാര്‍ലമെന്റില്‍ ഡ്രസ് കോഡ് ഒന്നും അദ്ദേഹം പാലിക്കാറില്ല.

എപ്പോള്‍ മിംഗ് പാര്‍ലിമെന്റില്‍ ചോദ്യങ്ങളുമായി എഴുനേല്‍ക്കുന്നുവോ അപ്പോഴെല്ലാം ഭരണ പ്രതിപക്ഷ നിരകള്‍ അദ്ദേഹത്തിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തുക പതിവാണ്.ഇതൊന്നും മിംഗിനെ തളര്‍ത്താറില്ല.ജനം തന്റെ കൂടെയുണ്ടെന്ന് മിംഗിനറിയാം.ടര്‍ഫ് ഇന്ധനമായി ഉപയോഗിക്കാനുള്ളഅവകാശത്തെ കര്‍ഷകരുടെ മൗലികാവകാശമാക്കണമെന്ന് ആവശ്യപ്പെട്ട് എപ്പോഴും കര്‍ഷകര്‍ക്കൊപ്പം നില്‍ക്കുന്ന മിംഗിന്റെ ശക്തിദായകരും അവരാണ്. റോസ് കോമണിലെയും ,കാവനിലെയും ,സ്ലൈഗോയിലേയും കര്‍ഷകരുടെ പ്രിയനേതാവാണ് മിംഗ്.MING 3

കഞ്ചാവ് കൃഷി നിയമവിധേയമാക്കണം എന്ന് മിംഗിന്റെ വാദം കടുത്ത വിമര്‍ശനത്തിന് ഇടയാക്കിയെങ്കിലും ടര്‍ഫിന് വേണ്ടിയുള്ള അദ്ദേഹത്തിന്റെ പോരാട്ടം അയര്‍ലണ്ടുകാര്‍ മറക്കാനിടയില്ല.( വര്‍ഷങ്ങളായി കൃഷിയിടങ്ങളില്‍ കെട്ടിക്കിടക്കുന്ന മണ്ണും പുല്ലും ചേര്‍ന്ന ഭാഗമാണ് ടര്‍ഫ്.ഇത് വെട്ടിയെടുത്ത് കത്തിക്കാനുള്ള ഇന്ധനമായി ഗ്രാമമേഖലയില്‍ പരക്കെ ഉപയോഗിക്കുന്നു.നഗരങ്ങളില്‍ പോലും ഇവ ഇന്ധനകടകളില്‍ ലഭ്യമാണ്.പരിസ്ഥിതിയുടെ പേരില്‍ യൂറോപ്യന്‍ യൂണിയന്‍, ടര്‍ഫ് വെട്ടുന്നത് പരിമിതിപ്പെടുത്തിയപ്പോള്‍ മിംഗിന്റെ നേതൃത്വത്തില്‍ അതിനെതിരെ ശക്തമായ സമരം ഉയര്‍ന്നിരുന്നു.

പതിറ്റാണ്ടുകളായി അയര്‍ലണ്ട് കാത്തിരുന്ന രാഷ്ട്രീയ മാറ്റമാണ് ഈ തെരഞ്ഞെടുപ്പിലൂടെ കാണാനായതെന്നാണ് മിംഗ് പറയുന്നത്. കഴിഞ്ഞ ഒരു നൂറ്റാണ്ടായി ഐറിഷ് ജനത രക്ഷകനെ കാത്തിരിക്കുകയായിരുന്നു.

തെരഞ്ഞെടുപ്പ് ഫലം ലേബര്‍ പാര്‍ട്ടിക്കും ഫിനാഗലിനും വ്യക്തമായ മുന്നറിയിപ്പാണെന്ന് ഫ്‌ലാനാഗാന്‍ പറഞ്ഞു. ഇരു പാര്‍ട്ടികളുടെയും സാമ്പത്തിക നയങ്ങളില്‍ ജനങ്ങള്‍ക്ക് വിശ്വാസമില്ല എന്നതിന്റെ തെളിവാണ് തെരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം പറഞ്ഞു. യൂറോപ്യന്‍ പാര്‍ലമെന്റിലെക്ക് തെരഞ്ഞെടുക്കപ്പെടുന്നതോടെ തനിക്ക് അയര്‍ലണ്ട് പാര്‍ലമെന്റില്‍ പ്രവര്‍ത്തിക്കാന്‍ അവസരം നഷ്ടപ്പെടുമെന്നതില്‍ ഖേദമുണ്ട് എന്നാല്‍ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Scroll To Top