Sunday December 04, 2016
Latest Updates

ഗാല്‍വേയില്‍ ഓണാഘോഷം ,ഒരു മനസോടെ മലയാളികള്‍ ആഹ്ലാദം പങ്കുവെച്ചു 

ഗാല്‍വേയില്‍ ഓണാഘോഷം ,ഒരു മനസോടെ മലയാളികള്‍ ആഹ്ലാദം പങ്കുവെച്ചു 

ഗാല്‍വേ:ഗൃഹാതുരത്വത്തിന്റെ ഓര്‍മ്മകളാല്‍ മനസില്‍ നിറയെ ആഹ്ലാദം നിറച്ച് ഗാല്‍വെ മലയാളികള്‍ ഓണം ആഘോഷിച്ചു.നഗരത്തിലും സമീപ പ്രദേശങ്ങളിലുമായി താമസിക്കുന്ന മലയാളികള്‍ ഓഗസ്റ്റ് 30 ന് ഒരു ദിവസം മുഴുവന്‍ നീണ്ടു നിന്ന വര്‍ണ്ണാഭമായ ആഘോഷപരിപാടികളില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.

ഗാല്‍വേ ഇന്ത്യന്‍ കള്‍ച്ചറല്‍ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിലുള്ള ഓണാഘോഷം ഒരുക്കിയിരുന്നത് ഗാല്‍വേ യൂണിവേഴ്‌സിറ്റി ആശുപത്രിക്കു സമീപമുള്ള പ്രസന്റേഷന്‍ സ്‌കൂളിലാണ്.രാവിലെ ആരംഭിച്ച കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായുള്ള തുടര്‍ന്ന് വടംവലി മത്സരം നടത്തപ്പെട്ടു.ആവേശകരമായിരുന്ന വടംവലിയില്‍ ഗാല്‍വെ വെസ്റ്റ് സൈഡ് ടീം വിജയകിരീടം നേടി.

ഓണ സദ്യയെ തുടര്‍ന്ന് കലാ സാംസ്‌കാരിക പരിപാടികള്‍ അരങ്ങേറി.ഗാനമേളയും ഓണാഘോഷത്തെ സജീവമാക്കി.

ഗാല്‍വെ മലയാളി സമൂഹത്തിന്റെ ഒത്തൊരുമയും സംഘാത്മകതയും ദൃശ്യമായിരുന്ന ആഘോഷവേളയില്‍ പങ്കെടുക്കാന്‍ എത്തിയത് നഗരത്തെ സംബന്ധിച്ചിടത്തോളം ‘റിക്കാര്‍ഡ്’ ജനക്കൂട്ടമായിരുന്നു.

ഫാ.ജോര്‍ജ് അഗസ്റ്റ്യനും,ഫാ.ബിജു മാത്യുവും വിശിഷ്ടാതിഥികളായി ആഘോഷ പരിപാടികളില്‍ പങ്കെടുത്തു.

ഓണാഘോഷ പരിപാടികള്‍ വിജയകരമാക്കാന്‍ സഹായിച്ച ഏവര്‍ക്കും ഗാല്‍വേ ഇന്ത്യന്‍ കള്‍ച്ചറല്‍ കമ്മ്യൂണിറ്റി നന്ദിയറിയിച്ചു

g on

g go

 

 

g vadam

g dam

g kodi

g tro

 

Scroll To Top