Tuesday December 06, 2016
Latest Updates

ഗാല്‍വേയില്‍ ഈസ്റ്റര്‍ ആഘോഷങ്ങള്‍: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ഗാല്‍വേയില്‍ ഈസ്റ്റര്‍ ആഘോഷങ്ങള്‍: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ഗാല്‍വേ:ഗാല്‍വേയിലെ മലയാളി കാത്തലിക് കൂട്ടായ്മയായ സെന്റ് തോമസ് ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ ഈസ്റ്റര്‍ ആഘോഷത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി,ഈസ്റ്ററിന്റെ തിരുക്കര്‍മ്മങ്ങള്‍ ഗാല്‍വേ ഈസ്റ്റിലെ ദാഗിസ്‌ക ഗുഡ് ഷെപ്പേഡ് കാത്തലിക്ക് ചര്‍ച്ചിലായിരിക്കും നടത്തപ്പെടുക. ഞായറാഴ്ച്ച വൈകിട്ട് 3.30 നാണ് ഈസ്റ്റര്‍ദിന വിശുദ്ധ കുര്‍ബാന  ആരംഭിക്കുക.തുടര്‍ന്ന് സ്‌നേഹവിരുന്നും ഉണ്ടായിരിക്കും.

ദാഗിസ്‌ക റോഡ് സൈഡില്‍ സ്ഥിതി ചെയ്യുന്ന ഗുഡ് ഷെപ്പേഡ് ദേവാലയം ന്യൂ ലിഡിലിന്റെ എതിര്‍വശത്താണ്. പള്ളി മൈതാനത്ത് 50 ഓളം പാര്‍ക്കിംഗ് സ്‌പേയ്‌സുകള്‍ ലഭ്യമാണ്. പള്ളിപരിസരത്ത് പാര്‍ക്കിംഗ് സൗകര്യം ലഭിക്കാത്തവര്‍ക്ക് സമീപത്തെ സ്‌കൂള്‍ റോഡിലും പാര്‍ക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബ്രെയ്ന്‍ഹില്ലിലേക്ക് പോകുമ്പോള്‍ ഇടതുവശത്ത് രണ്ടാമതായാണ് ഈ പാര്‍ക്കിംഗ് ഏരിയ. പ്രധാന റോഡിലോ സമീപത്തെ ഹൌസിംഗ് എസ്റ്റേറ്റുകളിലോ വാഹനം പാര്‍ക്ക് ചെയ്യാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് പള്ളി അധികൃതര്‍ അറിയിച്ചു. കുട്ടികള്‍ക്കായി ബേബി റൂം സൌകര്യവും ലഭ്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്

ജോസി (089 219 55 80)
(സെക്രട്ടറി, സെന്റ് തോമസ് കാത്തലിക് ചര്‍ച്ച് പാരീഷ് )Map

Scroll To Top