Tuesday December 06, 2016
Latest Updates

ഗാല്‍വേയില്‍ ഇടവകാ ദിനാചരണം ഭക്തിസാന്ദ്രമായി ആഘോഷിച്ചു

ഗാല്‍വേയില്‍ ഇടവകാ ദിനാചരണം ഭക്തിസാന്ദ്രമായി ആഘോഷിച്ചു

ഗാല്‍വേ:ഗാല്‍വേ സെന്റ് .തോമസ് കാത്തലിക് ദേവാലയത്തിലെ ഇടവകാ ദിനം ഭക്തിസാന്ദ്രമായചടങ്ങുകളോടെ ആഘോഷിച്ചു.ഗാല്‍വേ സേക്രട്ട് ഹാര്‍ട്ട് ദേവാലയത്തില്‍ നടന്ന ഇടവകാ ദിനാഘോഷ പരിപാടികളില്‍ കൌണ്ടിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ വിശ്വാസികള്‍ പങ്കെടുത്തു.

ഡബ്ലിന്‍ സീറോ മലബാര്‍ സഭ ചാപ്ല്യന്‍മാരായ ഫാ.ജോസ് ഭരണികുളങ്ങര, ഫാ.മനോജ് പൊന്‍കാട്ടില്‍ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുത്തു.ഫാ.ജോസ് ഭരണികുളങ്ങരയുടെ മുഖ്യ കാര്‍മികത്വത്തില്‍ നടന്ന വിശുദ്ധബലിയില്‍ ഫാ.മനോജ് പൊന്‍കാട്ടില്‍,ഫാ.ജയ്‌സണ്‍ കുത്തനാപ്പിള്ളില്‍ എന്നിവര്‍ സഹകാര്‍മ്മികരായി.

ദേവാലയത്തിലേയ്ക്ക് മുത്തുക്കുടകളുടെയും,മറ്റു തിരുവസ്തുക്കളുടെയും ആശീര്‍വാദകര്‍മ്മത്തെ തുടര്‍ന്ന് ,പ്രദക്ഷിണവും ഉണ്ടായിരുന്നു.നേര്‍ച്ച വിരുന്നും നടത്തപ്പെട്ടു.

ഇടവക ചാപ്ല്യന്‍ ഫാ.ജയ്‌സണ്‍ കുത്തനാപ്പിള്ളില്‍,ഇടവകാ കമ്മിറ്റി ഭാരവാഹികള്‍ എന്നിവര്‍ ഇടവകദിനാഘോഷ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി galv fst 7galv fst 4galv fst 8galv fst 6galv fstgalv fst 3

galv fst2

Scroll To Top