Tuesday December 06, 2016
Latest Updates

ഗാല്‍വേയിലെ 800 കുട്ടികളുടെ മരണം,അന്വേഷണം തുടങ്ങി

ഗാല്‍വേയിലെ 800 കുട്ടികളുടെ മരണം,അന്വേഷണം തുടങ്ങി

ഗാല്‍വേ: ഗാല്‍വെയില്‍ അവിവാഹിതരായ അമ്മമാര്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചിരുന്ന കെയര്‍ ഹോമിന്റെ പിന്‍വശത്ത് നവജാത ശിശുകളുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു. 800 ഓളം കുട്ടികളുടെ അസ്ഥികൂടങ്ങളാണ്
ഇവിടെ നിന്ന് കണ്ടെടുത്തത്. ഇതില്‍ ഭൂരിപക്ഷം കുട്ടികളെയും പഴയ സെപ്റ്റിക് ടാങ്കില്‍ തള്ളിയ നിലയിലായിരുന്നു. മന്ത്രി സിയറന്‍ കനോനാണ് അന്വേഷണം പ്രഖ്യാപിച്ചത്.

കത്തോലിക്ക സഭയുടെ കീഴിലുള്ള ബോണ്‍ സെകൌഴ്‌സ് സന്യാസിനി സമൂഹം നടത്തിക്കൊണ്ടിരുന്ന കെയര്‍ ഹോമില്‍ നിന്നാണ് കുട്ടികളുടെ മൃതദേഹാവശിഷ്ട ങ്ങള്‍ കണ്ടെത്തിയത്. 1920 കളിലാണ് ഈ കുട്ടികള്‍ മരണമടഞ്ഞതെന്നാണ് പ്രാഥമിക വിവരം. പോഷകാഹാരക്കുറവും അസുഖങ്ങളുമാണ് ഒട്ടുമിക്ക കുഞ്ഞുങ്ങളുടെയും ജീവന്‍ എടുത്തത്. പ്രാദേശിക ചരിത്രകാരിയായ കാതറിന്‍ കോര്‍ലെസിന്റെ റിപ്പോര്‍ട്ട്
പ്രകാരം നവജാത ശിശുക്കള്‍ മുതല്‍ 9 വയസുവരെയുള്ള കുട്ടികള്‍ ഈ കെയര്‍ ഹോമില്‍ മരണപ്പെട്ടിട്ടുണ്ടെന്നാണ് നിഗമനം.

അന്വേഷണവുമായി പൂര്‍ണ്ണമായി സഹകരിക്കുമെന്ന് റ്റൗം രൂപതയും ആര്‍ച്ച് ബിഷപ്പ് ഉള്‍പ്പെടെയുള്ള സഭ നേതൃത്വവും വ്യക്തമാക്കി. 1961 ല്‍ പ്രവര്‍ത്തനം അവസാനിപ്പിച്ച ഈ കെയര്‍ ഹോമിന്റെ എല്ലാ രേഖകളും കൌണ്ടി കൌണ്‍സില്‍ അധികൃതര്‍ക്കും ആരോഗ്യ വകുപ്പിനും കൈമാറിയതായും സഭ അധികൃതര്‍ വ്യക്തമാക്കി. അതുകൊണ്ട് തന്നെ കെയര്‍ ഹോമിന് പിന്‍വശത്ത് അടക്കം ചെയ്യപ്പെട്ട കുട്ടികള്‍
ആരൊക്കെയെന്ന് ഒരു വിവരവും ഇന്ന് ലഭ്യമല്ല. എങ്കിലും ഈ കുട്ടികളുടെ ഓര്‍മയ്ക്കായി സ്ഥലത്ത് ശിലാഫലകം സ്ഥാപിക്കുമെന്ന് മന്ത്രി അറിയിച്ചു.

Scroll To Top