Saturday December 10, 2016
Latest Updates

ഗാല്‍വേയിലെ ലാക്കായില്‍ നക്ഷത്രപക്ഷികള്‍ ആകാശനൃത്തമാടുന്നു… (വീഡിയോ )

ഗാല്‍വേയിലെ ലാക്കായില്‍ നക്ഷത്രപക്ഷികള്‍ ആകാശനൃത്തമാടുന്നു… (വീഡിയോ )

ഗാല്‍വേ:ഗാല്‍വേയിലെ ലാക്കായില്‍ ആകാശം നക്ഷത്ര പക്ഷികളാല്‍ (സ്റ്റാര്‍ലിംഗ്‌സ്) നിറയുന്ന അത്ഭുത കാഴ്ച്ച തുടരുന്നു. ഇതുവരെ യുടൂബില്‍ മാത്രം കണ്ടിരുന്ന നക്ഷത്ര സംഗമത്തെ നേരില്‍ കണ്ടാസ്വദിക്കുകയാണ് ഗാല്‍വേ നിവാസികള്‍.

ലാക്കാ ഇടവക പള്ളിയുടെ പരിസരത്ത് ആഴ്ച്ചകളായി ഈ പ്രതിഭാസം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ആകാശത്ത് സ്റ്റാര്‍ലിംഗ്‌സ് പക്ഷികളുടെ ഒരു വമ്പന്‍ നിരതന്നെയാണ് പ്രത്യക്ഷ പ്പെടുന്നത്.

അത്ഭുതകരമായ കാഴ്ച്ച കാണാന്‍ തോന്നുന്നുവെങ്കില്‍ ഗാല്‍വയിലേക്ക് തിരിക്കാം. കൃത്യമായി പറഞ്ഞാല്‍ വൈകിട്ട് നാലുമണിക്ക് ആകാശത്ത് ഈ ചെറുപക്ഷികളുടെ വന്‍ കൂട്ടം വരിയായി ഒരു മായാലോകം സൃഷ്ടിക്കും.

ഗാല്‍വേയിലെ ആകാശത്തില്‍ തെളിയുന്ന നക്ഷത്രക്കൂട്ടത്തെ വീഡിയോയില്‍ പകര്‍ത്തിയത് ലെസ്ലി ജോയ്‌സി എന്ന വ്യക്തിയാണ്. പള്ളിയുടെ പരിസരത്തായി ആഴ്ച്ചകളായി നീണ്ടുനിന്ന പ്രതിഭാസം ഇപ്പോഴും തുടരുകയുമാണ്.

Scroll To Top