Sunday December 04, 2016
Latest Updates

ഗാല്‍വേയിലെ ഗതാഗതപ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകാന്‍ പദ്ധതി:പാര്‍ക്കിംഗ് ചാര്‍ജ് ഉടന്‍ വര്‍ദ്ധിപ്പിച്ചേക്കും

ഗാല്‍വേയിലെ ഗതാഗതപ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകാന്‍ പദ്ധതി:പാര്‍ക്കിംഗ് ചാര്‍ജ് ഉടന്‍ വര്‍ദ്ധിപ്പിച്ചേക്കും

ഗാല്‍വേ: ഗാല്‍വേയെ ആരെയും ആകര്‍ഷിക്കുന്ന സിറ്റി ആക്കി മാറ്റിയെടുക്കാന്‍ പദ്ധതി തയ്യാറാവുന്നു. ട്രാഫിക് കുരുക്കില്‍ നിന്നും മറ്റു ഗതാഗത പ്രശ്‌നങ്ങളില്‍ നിന്നും ഗാല്‍വേയെ സംരക്ഷിക്കുകയാണ് പദ്ധതിയുടെ യഥാര്‍ത്ഥ ലക്ഷ്യം.രാജ്യത്തെ തന്നെ ഏറ്റവും അധികം ട്രാഫിക്ക് കുരുക്ക് ഉണ്ടാകുന്ന നഗരമായാണ് ഗാല്‍വേ അറിയപ്പെടുന്നത്

ഗാല്‍വേ സിറ്റി ഔട്ടര്‍ ബൈപാസിന്റെ പുരോഗമനം, സിറ്റി സെന്ററിനടുത്തുള്ള തെരുവുകളെ വാണിജ്യകേന്ദ്രങ്ങളാക്കി മാറ്റിയെടുക്കുക, പാര്‍ക്കിംഗ് ചാര്‍ജ്ജില്‍ വര്‍ദ്ധനവ് വരുത്തുക, ഗാല്‍വേ ഹാര്‍ബര്‍ വിപുലീകരിക്കുക, ചെറിയരീതിയിലുള്ള റെയില്‍വെ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുക, ഇവയൊക്കെയാണ് ഗാല്‍വേയെ മനോഹരമാക്കിത്തീര്‍ക്കാനും ഗതാഗത സൗകര്യം മെച്ചപ്പെടുത്താനുമുള്ള മാര്‍ഗങ്ങള്‍. ഇതുവഴി ജീവിക്കാനും കാണാനും ജോലിചെയ്യാനും ആളുകള്‍ ഇഷ്ടപ്പെടുന്ന സിറ്റിയായി ഗാല്‍വേയെ മാറ്റാനാണ് തീരുമാനം.

ഗാല്‍വേ 2040 കോണ്‍ഫറന്‍സില്‍ പങ്കെടുത്ത വിദഗ്ദ്ധരാണ് ഇത്തരം ആശയങ്ങള്‍ മുന്നോട്ട് വച്ചത്. ഔള മാക്‌സിമയില്‍വച്ചാണ് കോണ്‍ഫറന്‍സ് നടന്നത്.ഇതില്‍
ലോക്കല്‍ കമ്മ്യൂണിറ്റി ഗ്രൂപ്പുകളുടെ പ്രതിനിധികളായി 200ല്‍പ്പരം ആളുകളാണ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ എത്തിയത്.

കോണ്‍ഫറന്‍സ് കൂടുതലായും ശ്രദ്ധിച്ചത് ഗാല്‍വേയുടെ ഗതാഗത സൗകര്യം മെച്ചപ്പെടുത്തുക എന്ന കാര്യമായിരുന്നു. ഗാല്‍വേ സിറ്റിയുടെ നല്ല ഭാവിക്കുവേണ്ടി രൂപീകരിച്ച ഗാല്‍വേ 2040 ആണ് പരിപാടി സംഘടിപ്പിച്ചത്.
ഗാല്‍വേയില്‍ ഔട്ടര്‍ ബൈപാസ് സാധ്യമാക്കുമെന്ന് സിറ്റി മാനേജര്‍ ബ്രന്റാന്‍ മക്ഗ്രാത്ത് പറഞ്ഞു.

സിറ്റിയിലെ പാര്‍ക്കിംഗ് ചാര്‍ജ് കൂട്ടുകയും മെന്‍ലോ പാര്‍ക്റൗണ്ട് എബൌട്ട്  ഒഴിവാക്കുകയും ചെയ്താല്‍ ഗാല്‍വേയിലെ ട്രാഫിക് കുരുക്കുകള്‍ക്ക് പരിഹാരം കാണാം എന്നും ഗാല്‍വേ 2040 കോണ്‍ഫറന്‍സില്‍ മക്ഗ്രാത്ത് പറഞ്ഞു.പാര്‍ക്കിംഗ് ചാര്‍ജ് കൂട്ടാനുള്ള തീരുമാനം വൈകാതെയുണ്ടായേക്കുമെന്നു അദ്ദേഹം സൂചിപ്പിച്ചു

Scroll To Top