Saturday December 10, 2016
Latest Updates

ഗാല്‍വേയിലെ കത്തീഡ്രല്‍ കേക്ക്

ഗാല്‍വേയിലെ കത്തീഡ്രല്‍ കേക്ക്

ഗാല്‍വേ: ഗാല്‍വേ നഗരത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്ന കത്തീഡ്രല്‍ ആദ്യമായി കണ്ടപ്പോള്‍ തന്നെ ജൂലിയ ബാബിക്കോവ ആ രൂപം തന്റെ മനസില്‍ കൊത്തിവച്ചിരുന്നു. കോറിബ് നദീതീരത്തുള്ള ഗാല്‍വേ കത്തീഡ്രല്‍ രൂപത്തെ തന്റെ ഓവനിലേക്ക് കടത്തിവച്ച് മധുരമുള്ള കേക്കാക്കിമാറ്റിയിരിക്കുകയാണ് ഇപ്പോള്‍ ഈ 37കാരിയായ ബാബിക്കോവ.
ഗാല്‍വേ കത്തീഡ്രല്‍ രൂപത്തിനെ കേക്കാക്കി മാറ്റാന്‍ മൂന്നു കുഞ്ഞുങ്ങളുടെ അമ്മ കൂടിയായ ബാബിക്കോവ ദിവസങ്ങളോളം കഷ്ടപ്പെടേണ്ടിവന്നു. എന്നാല്‍ കഴിഞ്ഞ വാരാന്ത്യത്തില്‍ നടന്ന സിറ്റിയുടെ ഓപ്പണ്‍ ഹൗസ് ആര്‍ക്കിടെക്ച്ചറല്‍ ഫെസ്റ്റ്‌വെലിനോടനുബന്ധിച്ച് തന്റെ കേക്ക് പ്രദര്‍ശനത്തിനെത്തിക്കാന്‍ ബാബിക്കോവയ്ക്ക് കഴിഞ്ഞു.
എട്ടുവര്‍ഷങ്ങള്‍ക്ക്മുന്‍പാണ് ബാബിക്കോവ ഇത്തരമൊരു മത്സരത്തിന് പങ്കെടുത്തത്. നീണ്ട ഇടവേളക്കു ശേഷമുള്ള മടങ്ങിവരവിന് തന്റെ ഒരാഴ്ച്ചത്തെ അധ്വാനം തന്നെ ഉണ്ടായിരുന്നുവെന്നാണ് ബാബിക്കോവ പറഞ്ഞത്.
ഗാല്‍വേ കത്തീഡ്രലിന്റെ ഫോട്ടോ എടുത്തും ഗൂഗിളില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുമൊക്കെയാണ് രൂപത്തിന് യഥാര്‍ത്ഥ കത്തീഡ്രലുമായി സാമ്യമുണ്ടാക്കിയത്.
‘താജ്മഹല്‍’ എന്നറിയപ്പെടുന്ന യഥാര്‍ത്ഥ ഗാല്‍വേ കത്തീഡ്രലിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് മുന്‍ ബിഷപ്പായിരുന്ന മൈക്കല്‍ ബ്രൗണ്‍ ആയിരുന്നു. പഴയ ഗാല്‍വേ ജയിലിന്റെ സ്ഥാനത്താണ് കത്തീഡ്രല്‍ സ്ഥിതിചെയ്യുന്നത്. 1മില്ല്യണ്‍ പൗണ്ടാണ് അന്ന് ഇതിന്റെ നിര്‍മ്മാണത്തിന് ചിലവായത്.
ജൂലിയ ബാബിക്കോവയുടെ കത്തീഡ്രല്‍ കേക്ക് ഐസിംഗ് ഷുഗറും ജെലാറ്റിനും ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഗാല്‍വേ മായോ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ കുക്കറി ആര്‍ട്ട് വിദ്യാര്‍ത്ഥിനി കൂടിയാണ് ബാബിക്കോവ. അധികം വൈകാതെ തന്നെ ഇവിടെയും തന്റെ കേക്ക് പ്രദര്‍ശിപ്പിക്കാന്‍ ബാബിക്കോവ തീരുമാനിച്ചിട്ടുണ്ട്.
കഴിഞ്ഞ വാരാന്ത്യം മുതല്‍ ഗാല്‍വേ സിറ്റി മ്യൂസിയത്തില്‍ ഐറിഷ് ആര്‍ക്കിടെക്ച്ചര്‍ ഷോകേസ് പ്രദര്‍ശനത്തില്‍ വച്ചിരിക്കുകയാണ് കേക്ക്.
ഒരാഴ്ച്ച കഴിഞ്ഞ് ഡബ്ലിനിലും ഗാല്‍വെയിലെ ഓപണ്‍ ഹൗസ് പ്രദര്‍ശനം നടക്കും.

മ്യൂട്ടന്‍ ഐലന്റിലും ഐനിസ് ഓയര്‍ ലൈറ്റ്ഹൗസിലേക്കും സിറ്റിയില്‍ 1950കളില്‍ നിര്‍മ്മിച്ച പല കെട്ടിടങ്ങളിലേക്കും ടൂറും ആര്‍ക്കിടെക്ച്ചറല്‍ ഫെസ്റ്റ്‌വെലിനോടനുബന്ധിച്ച് ഭാഗമായി ഒരുക്കിയിട്ടിട്ടുണ്ട്. കൂടാതെ സൗത്ത് ഗാല്‍വേയിലൂടെ തൂര്‍ ബെല്ലയ്‌ലി, വുഡ്‌വില്‍ ഗാര്‍ഡനുകളിലൂടെ ഒരു ആര്‍കിടെക്ച്ചറല്‍ ബസ് ട്രിപ്പും ഒരുക്കിയിട്ടുണ്ട്.
രാജ്യത്തിന് വെളിയിലുള്ള പോര്‍ട്യുമ്‌ന വര്‍ക്ഹൗസ്, ക്ലെയര്‍ഗാല്‍വേ കാസ്റ്റ്ല്‍, റോസ് കാസ്റ്റ്ല്‍, മൊണീവിയ വുഡ്‌സിലുള്ള ഫ്രഞ്ച് മുസോളിയം എന്നിവിടങ്ങളിലേക്കും ടൂര്‍ പദ്ധതിയുണ്ട്. മറ്റു പല പരിപാടികളുമായി ഓപണ്‍ ഹൗസ് മുന്നോട്ടുപോകും.

Scroll To Top