Tuesday December 06, 2016
Latest Updates

ഗാല്‍വേയിലും ,ഡബ്ലിനിലും നീനയിലും ഇന്ന് ഓണാഘോഷം,ഒരേ മനസോടെ മലയാളികള്‍ 

ഗാല്‍വേയിലും ,ഡബ്ലിനിലും നീനയിലും ഇന്ന് ഓണാഘോഷം,ഒരേ മനസോടെ മലയാളികള്‍ 

ഗാല്‍വേ: അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് (ശനി)മലയാളികള്‍ ഓണം ആഘോഷിക്കാന്‍ ഒന്നിച്ചു ചേരും.പ്രവാസി ജീവിതത്തിരക്കിലും പിറന്ന നാടിന്റെ സുഗന്ധമാര്‍ന്ന ഓര്‍മ്മകളുമായി ഒരേ മനസോടെ ഓണമുണ്ണാനുള്ള തിരക്കിലാണ് ഗാല്‍വേയിലെയും ,ഡബ്ലിനിലേയും നീനയിലെയും മലയാളികള്‍.
tg
ഗാല്‍വേ ഇന്ത്യന്‍ കള്‍ച്ചറല്‍ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ഓണാഘോഷം ഗാല്‍വേ യൂണിവേഴ്‌സിറ്റി ആശുപത്രിക്കു സമീപമുള്ള പ്രസന്റേഷന്‍ െ്രെപമറി സ്‌കൂളിലാണ്.രാവിലെ ആരംഭിക്കുന്ന പരിപാടികളില്‍ വിവിധ തരം ഗയിംസുകളും,തുടര്‍ന്ന് 11.15 ന് വടം വലിയും ഓണാഘോഷത്തെ സജീവമാക്കും.12 മണിയ്ക്ക് ഓണ സദ്യ ആരംഭിക്കും.3 മണി മുതലാണ് സാംസ്‌കാരിക പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്.ലക്കി ഡിപ്പ് ഡ്രോ അഞ്ചു മണിയ്ക്കും.

ഗാല്‍വെ ഇന്ത്യന്‍ കള്‍ച്ചറല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിപുലമായ ഒരുക്കങ്ങളാണ് ഓണാഘോഷത്തിനായി നടത്തിയിരിക്കുന്നത്.

jiഡബ്ലിനിലെ ഇന്നത്തെ ഓണാഘോഷത്തിന് പ്രമുഖ സാംസ്‌കാരിക സംഘടനയായ മൈന്‍ഡ് ആണ് നേതൃത്വം നല്കുന്നത്.ഗ്രിഫിത്ത് അവന്യൂവിലുള്ള സ്‌കൊയില്‍ മുറേ നാഷണല്‍ സ്‌കൂളില്‍ ശനിയാഴച്ച് രാവിലെ 10 മണി മുതല്‍ ഓണാഘോഷം ആരംഭിക്കും.വടം വലി,ഓണ സദ്യ വിവിധ സാംസ്‌കാരിക പരിപാടികള്‍ എന്നിവ മൈന്‍ഡിന്റെ ഓണത്തെ വര്‍ണ്ണാഭമാക്കും.ഡബ്ലിന്‍ സിറ്റി കൌണ്‍സിലും ഇത്തവണ മൈന്‍ഡ് ഓണപ്പരിപാടികളില്‍ പങ്കാളിത്വം വഹിക്കുന്നുണ്ട്.

നീനയില്‍ നീന കൈരളിയുടെ അഭിമുഖ്യത്തിലും ഇന്നാണ് ഓണാഘോഷം.വിപുലമായ പരിപാടികളാണ് നീന കൈരളി ഇതോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്നത്.

Scroll To Top