Tuesday December 06, 2016
Latest Updates

ഗാല്‍വെയില്‍ ഐ.എന്‍.എം.ഒയുടെ പ്രതിഷേധപ്രകടനം

ഗാല്‍വെയില്‍ ഐ.എന്‍.എം.ഒയുടെ പ്രതിഷേധപ്രകടനം

ഗാള്‍വേ: മാനസിക സമ്മര്‍ദ്ദം മൂലം അയര്‍ലണ്ടിലെ നഴ്‌സുമാര്‍ ജോലി ഉപേക്ഷിക്കുന്നതായി ഐ.എന്‍.എം.ഒ. ഗാല്‍വെ യൂണിവേഴ്‌സിറ്റി ആശുപത്രിയില ജനത്തിരക്കിന് ആനുപാതികമായി അടിസ്ഥാന സൌകര്യങ്ങളും ജീവനക്കാരുടെ എണ്ണവും വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഐ.എന്‍.എം.ഒയുടെ നേതൃത്വത്തില്‍ ബുധനാഴ്ച നടത്തിയ പ്രതിഷേധ യോഗത്തിലാണ് ഈ വെളിപ്പെടുത്തല്‍. ഗാല്‍വെ യൂണിവേഴ്‌സിറ്റി ആശുപത്രിയിലെ 80 ഓളം നഴ്‌സിംഗ് ജീവനക്കാര്‍ പ്രതിഷേധ യോഗത്തില്‍ പങ്കെടുത്തു. 

ജനത്തിരക്ക് മൂലം ആശുപത്രികളിലെ അത്യാഹിത വിഭാഗങ്ങള്‍ രൂക്ഷമായ പ്രതിസന്ധിയെ അഭിമുഖീകരിച്ചു കൊണ്ടിരിക്കുകയാണെന്ന് ഐ.എന്‍.എം.ഒ വക്താവ് ക്ലെയര്‍ ട്രേസി പറഞ്ഞു. അത്യാഹിത വിഭാഗത്തില്‍ 9 നഴ്‌സുമാരാണ് ഡ്യൂട്ടിയില്‍ ഉണ്ടാവുക. ഇവര്‍ക്ക് പരമാവധി 70 മുതല്‍ 80 രോഗികളെ വരെ ചികിത്സിക്കാന്‍ സാധിക്കും. എന്നാല്‍ പലപ്പോഴും ഈ ഒന്‍പത് നഴ്‌സുമാര്‍ ഒരു ദിവസം 120 രോഗികളെ വരെ പരിചരിക്കേണ്ടതായി വരുന്നു. ഇത് നഴ്‌സുമാരെ മാനസിക സമ്മര്‍ദ്ദത്തിലാക്കുന്നു. 

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലെ ജനത്തിരക്കുമായി താരതമ്യം ചെയ്താല്‍ ഈ വര്‍ഷം ഓഗസ്റ്റില്‍ മാത്രം അത്യാഹിത വിഭാഗങ്ങളിലെ തിരക്ക് 118 ശതമാനം വര്‍ദ്ധിച്ചു. വിന്റര്‍ സീസനാകുന്നതോടെ ഈ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുമെന്ന് സംഘടന മുന്നറിയിപ്പ് നല്‍കി. അതേസമയം ജീവനക്കാരുടെ കുറവ് പരിഹരിക്കാന്‍ 20 നഴ്‌സുമാരെക്കൂടി നിയമിക്കുമെന്ന് ആശുപത്രി മാനേജ്‌മെന്റ് നഴ്‌സിംഗ് സംഘടനയുമായി നടത്തിയ ചര്‍ച്ചയില്‍ വ്യക്തമാക്കി. എന്നാല്‍ മാനസിക സമ്മര്‍ദ്ദം മൂലം ജോലി ഉപേക്ഷിച്ച് പോകുന്നവരുടെ കുറവ് നികത്താന്‍ പുതിയ നിയമനം അപര്യാപ്തമാണെന്ന് ക്ലെയര്‍ ട്രേസി പറഞ്ഞു.

Scroll To Top