Saturday December 10, 2016
Latest Updates

ഗാല്‍വെയിലെ വിവാദ ശവകുടീരങ്ങള്‍ ആദ്യമായി കണ്ട ഫ്രാനി ഹോപ്കിന്‍സിന് ഞെട്ടല്‍ മാറുന്നില്ല

ഗാല്‍വെയിലെ വിവാദ ശവകുടീരങ്ങള്‍ ആദ്യമായി കണ്ട ഫ്രാനി ഹോപ്കിന്‍സിന് ഞെട്ടല്‍ മാറുന്നില്ല

ഡബ്ലിന്‍: ഗാല്‍വെയില്‍ നവജാത ശിശുക്കളുടെയും പത്ത് വയസില്‍ താഴെ പ്രായമുള്ള കുട്ടികളുടെയും മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവം ലോകമെമ്പാടും വിവാദമായിരിക്കുകയാണ്. കുട്ടികളുടെ അസ്ഥികൂടങ്ങള്‍ ആദ്യമായി കണ്ട ഫ്രാനി ഹോപ്കിന്‍സ് എന്നയാള്‍ക്ക് സംഭവം ഓര്‍ക്കുമ്പോള്‍ ഇപ്പോഴും ഭീതിയാണ്. 1975 ല്‍ സഹ്രുത്തുക്കലുമായി കളിച്ചുകൊണ്ടിരിക്കെയാണ് ഹോപ്കിന്‍സ് സെപ്റ്റിക് ടാങ്കില്‍ അസ്ഥികൂടങ്ങള്‍ കണ്ടത്.അന്ന് 12 വയസായിരുന്നു ഹോപ്കിന്‍സിന് പ്രായം. 

കളിച്ചുകൊണ്ടിരിക്കെ സെപ്റ്റിക് ടാങ്കിന്റെ സ്ലാബ് ഇളകികിടക്കുന്നത് കണ്ട് നോക്കിയപ്പോള്‍ നൂറു കണക്കിന് അസ്ഥികൂടങ്ങള്‍ കുഴിയില്‍ കിടക്കുന്നത് കണ്ടു. സംഭവം മാതാപിതാക്കളോട് പറഞ്ഞപ്പോള്‍ കുട്ടികളായ തങ്ങളെ അവിടെയ്ക്ക് പോകുന്നതില്‍ നിന്ന് വിലക്കുകയായിരുന്നെന്നും ഹോപ്കിന്‍സ് ഓര്‍ത്തെടുക്കുന്നു. അന്നത്തെ സംഭവത്തിന് ശേഷവും ഹോപികിന്‍സ് നിരവധി തവണ തവോമിലെ കെയര്‍ ഹോമിന് പിന്നിലെ ശവക്കുഴി സന്ദര്‍ശിച്ചിട്ടുണ്ട്. 

എന്നാല്‍ കഴിഞ്ഞ മാസം കാതറിന്‍ കൊര്‍ലെസിന്റെ നേതൃത്വത്തിലുള്ള ഗവേഷകര്‍ ശവകുടീരം കണ്ടെത്തുന്നത് വരെ ഈ സംഭവം ഇത്രയും ഗൗരവമുള്ളതാണെന്ന് ഹോപ്കിന്‍സിന് അറിയില്ലായിരുന്നു. കുട്ടികളെ കൂട്ടമായി അടക്കം ചെയ്ത സെപ്റ്റിക് റാങ്ക് കണ്ടെത്തിയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഈ ദുരൂഹ മരണങ്ങളെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ സമാനമായ ശവകുടീരങ്ങളുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്

Scroll To Top