Saturday December 03, 2016
Latest Updates

ഗാല്‍വെയിലെ ലിറ്റില്‍ ബ്രസീലില്‍ ലോകകപ്പ് ആവേശം

ഗാല്‍വെയിലെ ലിറ്റില്‍ ബ്രസീലില്‍ ലോകകപ്പ് ആവേശം

ഗാല്‍വെ: ഗാല്‍വെയിലെ ലിറ്റില്‍ ബ്രസീല്‍ എന്നറിയപ്പെടുന്ന ഗോര്‍റ്റിലും ലോകകപ്പ്
ആവേശം. ലിറ്റില്‍ ബ്രസീല്‍ എന്നറിയപ്പെടുന്ന ഗോര്‍റ്റില്‍ മുന്നൂറിലധികം ബ്രസീല്‍
പൌരന്മാര്‍ താമസിക്കുന്നുണ്ട്. നേരത്തെ 1500 ല്‍ അധികം ബ്രസീലുകാര്‍ ഇവിടെ
ഉണ്ടായിരുന്നെങ്കിലും സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സമയത്ത് അവരെല്ലാം
നാട്ടിലേക്ക് മടങ്ങി.

ഒറ്റനോട്ടത്തില്‍ മലയാളികളുമായി ഏറെ സാമ്യമുണ്ട് ഗോര്‍ട്ടിലെ ബ്രസീലുകാര്‍ക്ക്.ആകാരത്തിലും ,നിറത്തിലും,തലമുടിയുടെ സ്റ്റയിലിലും ഒക്കെയുണ്ട് ആ സാമ്യം.വര്‍ഷങ്ങള്‍ക്ക് മുന്‍പേ ഇവിടെയ്ക്ക് കുടിയേറിയവരാണിവര്‍.ഗാല്‍വെ ലിമറിക്ക് റോഡരികില്‍ ഉള്ള ഈ ഗ്രാമം ഗാല്‍വെ കൌണ്ടിയിലാണ്.പ്രാദേശിക മീറ്റ് സംസ്‌കരണ ഫാക്റ്ററി തൊഴിലാളികളായിരുന്നു കൂടുതല്‍ ബ്രസീലുകാരും.എല്ലാ ശനിയാഴ്ച്ചയും വൈകിട്ട് ഗോര്‍റ്റ് കത്തോലിക്കാ പള്ളിയില്‍ പോര്‍ട്ട്ഗീസ് ഭാഷയില്‍ കുര്‍ബാനയ്ക്കായി ബ്രസീലുകാര്‍ ഒന്നിച്ചു ചേരും.ഇന്നവരുടെ പ്രാര്‍ഥനാ നിയോഗങ്ങളില്‍ ബ്രസീല്‍ ഫുട്‌ബോള്‍ ടീം മാത്രമാവും!

ടൌണ്‍ സെന്ററിലെ ഹെന്നലീസ് ബാറില്‍ ഒത്തുകൂടിയാണ് ബ്രസീലുകാര്‍ ഇന്നലെ നടന്ന
ക്വാര്‍ട്ടര്‍ ഫൈനല്‍ കണ്ടത്. ക്വാര്‍ട്ടര്‍ ആവേശത്തില്‍ ബ്രസീലുകാര്‍ ഒത്തുകൂടിയതോടെ
ഹെന്നലീസ് ബാര്‍ ഒരു കൊച്ചു മാരക്കാനയായി മാറി. സെമിയില്‍ ജര്‍മനിയെ കീഴടക്കി
ബ്രസീല്‍ ഫൈനലില്‍ എത്തുമെന പ്രതീക്ഷയിലാണ് ഗാല്‍വെയിലെ ബ്രസീലുകാര്‍.

സ്വന്തം നാട്ടുകാര്‍ ഫൈനലില്‍ എത്തുന്നത് കാണാനുള്ള കാത്തിരിപ്പിലാണ്
ഇവരെല്ലാം. ബ്രസീല്‍ ഫൈനലില്‍ എത്തിയാല്‍ മികച്ച ആഘോഷമായിരിക്കുമെന്നു
ഇവിടുത്തെ ബ്രസീലിയന്‍ പൌരന്മാര്‍ പറയുന്നു. ഗോര്‍റ്റിലെ കാല്‍പ്പന്ത് കളി
പ്രേമികളായ ബ്രസീലുകാര്‍ എല്ലാ മത്സരങ്ങളും കാണാറുണ്ടെങ്കിലും ബ്രസീലിന്റെ
കളി നടക്കുന്ന ദിവസങ്ങളിലാണ് കൂടുതല്‍ ആവേശം.

Scroll To Top