Friday December 09, 2016
Latest Updates

ഗാലക്‌സി S5 ഈ മാസം 24ന് ?

ഗാലക്‌സി S5  ഈ മാസം 24ന് ?

സാംസങ്ങ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതിയ സ്മാര്‍ട്‌ഫോണായ ഗാലക്‌സി S5 ഈ മാസം 24ന് ലോഞ്ച് ചെയ്‌തേക്കുമെന്ന് ഏറെക്കുറെ ഉറപ്പായി.s5a

സ്‌പെയിനിലെ ബാര്‍സലോണയില്‍ നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ ആണ് പുതിയ ഫോണ്‍ പ്രഖ്യാപിക്കുക.

ഗാലക്‌സി S5നെ കുറിച്ച് ഔദ്യോഗികമായി കമ്പനി പ്രഖ്യാപനം നടത്തിയിട്ടില്ലെങ്കിലും മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിനിടെ ഫെബ്രുവരി 24ന് സാംസങ്ങ് ബാര്‍സലോണയില്‍ പ്രത്യേക ചടങ്ങ് സംഘടിപ്പിക്കുന്നുണ്ട്. അണ്‍പാക്ഡ് 5 എന്നു പേരിട്ടിരിക്കുന്ന ചടങ്ങില്‍ ഫോണ്‍ ലോഞ്ച് ചെയ്യും എന്നുതന്നെയാണ് ടെക്‌ലോകത്തു നിന്നുള്ള വിവരങ്ങള്‍. മാത്രമല്ല, ‘അണ്‍പാക്ഡ് 5’ എന്നതിലെ 5 എന്നതുകൊണ്ട് ഗാലക്‌സി S5 ആണ് കമ്പനി ഉദ്ദേശിക്കുന്നതെന്നും പൊതുവെ വിലയിരുത്തപ്പെടുന്നു.

ഗാലക്‌സി S5നൊപ്പം ഏതാനും ചില ഉപകരണങ്ങള്‍ കൂടി ലോഞ്ച് ചെയ്‌തേക്കുമെന്നും സൂചനയുണ്ട്. എന്തായാലും സത്യാവസ്ഥ അറിയാന്‍ 24 വരെ കാത്തിരിക്കണം.

Scroll To Top