Tuesday December 06, 2016
Latest Updates

ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ഇരുട്ടടിയായി വീണ്ടും പാചക വാതക വില വര്‍ധന

ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ഇരുട്ടടിയായി വീണ്ടും പാചക വാതക വില വര്‍ധന

ഡബ്ലിന്‍: സാധാരണക്കാര്‍ക്ക് ഇരുട്ടടിയായി വീണ്ടും പാചക വാതക വില വര്‍ധന. ബോര്‍ഡ് ഗ്യാസ് എനര്‍ജി കമ്പനിയുടെ ഉപഭോക്താക്കള്‍ക്കാണ് വില വര്‍ധന നേരിടുക. അടുത്ത മാസം തന്നെ ബോര്‍ഡ് ഗ്യാസ് നിരക്ക് വര്‍ധിപ്പിക്കുമെന്നാണ് സൂചന. വില വര്‍ധിപ്പിക്കാനുള്ള നീക്കം പ്രധാനമായും ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് തിരിച്ചടിയാകും.

വില നിയന്ത്രണ സമിതി ബോര്‍ഡ് ഗ്യാസിനു നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ അനുമതിനല്‍കി . ഇന്നലെയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയത്. ഏപ്രില്‍ 14 മുതല്‍ 1.47 ശതമാനം വില വര്‍ധനവ് നിലവില്‍ വരുമെന്ന് കമ്മീഷന്‍ ഫോര്‍ എനര്‍ജി റെഗുലേഷന്‍ വ്യക്തമാക്കി. ഈ വര്‍ഷം ഇനി നിരക്ക് വര്‍ധന ഉണ്ടാകില്ലെന്നാണ് കമ്പനി അധികൃതര്‍ നല്കുന്ന സൂചന.

കഴിഞ്ഞ ആഴ്ചയും പാചക വാതക വില വര്‍ധിപ്പിച്ചിരുന്നു. കഴിഞ്ഞ ആഴ്ചത്തെ വില വര്‍ധനവ് കൂടി കണക്കിലെടുത്താല്‍ ആകെ 3.67 ശതമാനമാണ് പാചക വാതക വില വര്‍ധിച്ചിരിക്കുന്നത്. എല്ലാ വിലവര്‍ദ്ധന ഉപഭോക്താക്കള്‍ക്ക് മേല്‍ അമിത ഭാരം ചുമത്തുന്നതാണ്. എന്നാല്‍ വില നിര്‍ണ്ണയ സമിതിയുമായി ചര്‍ച്ച ചെയ്ത് ഉപഭോക്താക്കളുടെ അമിത ഭാരം പരമാവധി കുറയ്ക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് ബോര്‍ഡ് ഗ്യാസ് എനര്‍ജി കമ്പനിയുടെ എംഡി ഡേവ് കിര്‍മാന്‍ പറഞ്ഞു.

ഈ വര്‍ഷത്തെ അവസാന നിരക്ക് വര്‍ധനയാണ് അടുത്ത മാസം നിലവില്‍ വരാന്‍ പോകുന്നതെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാചക വാതക വിപണിയില്‍ മറ്റ് കമ്പനികളുമായി മത്സരിക്കാന്‍ വില നിയന്ത്രണം എടുത്തുകളയുന്ന കാര്യം പരിഗണിക്കുന്നതായും അദ്ദേഹം പറഞ്ഞു. ബോര്‍ഡ് ഗ്യാസ് കമ്പനി നേരത്തെ വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചിരുന്നു. 2.2 ശതമാനമാണ് കമ്പനി വിദ്യുതി നിരക്ക് വര്‍ധിപ്പിച്ചത്. അതിനു പിന്നാലെയാണ് പാചക വാതക വില വര്‍ധന നിലവില്‍ വരുന്നത്.

Scroll To Top