Sunday December 04, 2016
Latest Updates

ഗാര്‍ത്ത് ബ്രൂക്ക്‌സ് കണ്‍സേര്‍ട്ടിന് ടിക്കറ്റ് എടുത്തവര്‍ ഡബ്ലിനില്‍ ഒത്തുചേരുന്നു

ഗാര്‍ത്ത് ബ്രൂക്ക്‌സ് കണ്‍സേര്‍ട്ടിന് ടിക്കറ്റ് എടുത്തവര്‍ ഡബ്ലിനില്‍ ഒത്തുചേരുന്നു

ഡബ്ലിന്‍: റദ്ദാക്കിയ ഗാര്‍ത്ത് ബ്രൂക്ക്‌സ് കണ്‍സേര്‍ട്ടിന് ടിക്കറ്റ് എടുത്തവര്‍ ഡബ്ലിനില്‍ ഒത്തുചേര്‍ന്നു. വിദേശത്ത് നിന്ന് പരിപാടിക്ക് ടിക്കറ്റ് എടുത്തവര്‍ ഉള്‍പ്പെടെ 70,000 ഓളം പേരാണ് ഡബ്ലിനില്‍ ഒത്തുകൂടിയത്. ഇന്ന് ക്രോക്ക് പാര്‍ക്കില്‍ നടക്കുന്ന ചാരിറ്റി കണ്‍സേര്‍ട്ടിലും രണ്ടായിരത്തില്‍ അധികം ഗാര്‍ത്ത് ബ്രൂക്‌സ് ആരാധകര്‍ പങ്കെടുക്കും. ഡബ്ലിന്‍ ഗോസ്പല്‍ ക്വയറും പരിപാടികള്‍ അവതരിപ്പിക്കും. 

നാല് ലക്ഷത്തിലധികം പേര്‍ ടിക്കറ്റ് എടുത്ത പരിപാടിയാണ് റദ്ദാക്കപ്പെട്ടത്. ടിക്കറ്റ് മാസ്റ്റര്‍ നല്‍കുന്ന കണക്കുകള്‍ പ്രകാരം 82.5 ശതമാനം ടിക്കറ്റുകള്‍, (330,000 ടിക്കറ്റുകള്‍) അയര്‍ലണ്ടിലാണ് വിറ്റഴിച്ചത്. 50,000 ടിക്കറ്റുകള്‍ യുകെയില്‍ വിട്ടു. ബാക്കി 12,000 ടിക്കറ്റുകള്‍ ഓസ്‌ട്രേലിയ, ജര്‍മനി, യുഎസ്, കാനഡ എന്നിവടങ്ങളിലും. 8000 ടിക്കറ്റുകള്‍ മറ്റ് രാജ്യങ്ങളിലുമാണ് വിറ്റത്. പരിപാടികള്‍ റദ്ദാക്കിയ സാഹചര്യത്തില്‍ സംഘാടകര്‍ ടിക്കറ്റ് പണം തിരികെ നല്‍കിക്കൊണ്ടിരിക്കുകയാണ്. 

ഗാര്‍ത്ത് ബ്രൂക്ക്‌സിന്റെ അഞ്ച് കണ്‍സേര്‍ട്ടുകള്‍ക്കാണ് സംഘാടകര്‍ അനുമതി തേടിയത്. എന്നാല്‍ മൂന്ന് കണ്‍സേര്‍ട്ടുകള്‍ക്ക് മാത്രമേ അനുമതി നല്കൂ എന്ന് ഡബ്ലിന്‍ കൌണ്‍സില്‍ വ്യക്തമാക്കുകയായിരുന്നു. ഇതേതുടര്‍ന്ന് സംഘാടകര്‍ അഞ്ച് പരിപാടികളും റദ്ദാക്കുകയായിരുന്നു. പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ മധ്യസ്ഥ ശ്രമം നടത്തിയെങ്കിലും കൂടുതല്‍ കണ്‍സേര്‍ട്ടുകള്‍ക്ക് അനുമതി നല്‍കാനാകില്ലെന്ന നിലപാടില്‍ ഡബ്ലിന്‍ കൌണ്‍സില്‍ ഉറച്ച് നിന്നു.

Scroll To Top