Friday December 09, 2016
Latest Updates

ഗാര്‍ത്ത് ബ്രൂക്ക്‌സ് കണ്‍സേര്‍ട്ട് റദ്ദാക്കിയ സംഭവത്തില്‍ മന്ത്രി അലന്‍ കെല്ലി ഇടപെടുന്നു

ഗാര്‍ത്ത് ബ്രൂക്ക്‌സ് കണ്‍സേര്‍ട്ട് റദ്ദാക്കിയ സംഭവത്തില്‍ മന്ത്രി അലന്‍ കെല്ലി ഇടപെടുന്നു

ഡബ്ലിന്‍: ഡബ്ലിനില്‍ നടക്കാനിരുന്ന ഗാര്‍ത്ത് ബ്രൂക്ക്‌സ് കണ്‍സേര്‍ട്ട് റദ്ദാക്കിയ സംഭവത്തില്‍ ലേബര്‍ പാര്‍ട്ടിയുടെ ഉപാധ്യക്ഷനും പുതിയ പരിസ്ഥിതി മന്ത്രിയുമായ അലന്‍ കെല്ലി ഇടപെടുന്നു. അഞ്ച് കണ്‍സേര്‍ട്ടുകള്‍ക്ക് അനുമതി തേടിയതില്‍ മൂന്ന് എണ്ണത്തിന് മാത്രമേ ലൈസന്‍സ് നല്‍കൂ എന്ന് ഡബ്ലിന്‍ സിറ്റി കൌണ്‍സില്‍ നിലപാട് സ്വീകരിച്ചതില്‍ പ്രതിഷേധിച്ച്, സംഘാടകര്‍ അഞ്ച് കണ്‍സേര്‍ട്ടുകളും റദ്ദാക്കുകയായിരുന്നു. പരിപാടി റദ്ദാക്കിയതുമായി
ബന്ധപ്പെട്ട് ദിവസങ്ങളായി തുടരുന്ന തര്‍ക്കം പരിഹരിച്ച് പരിപാടി നടത്താന്‍ സാധ്യത തേടിയാണ് അലന്‍ കെല്ലി പ്രശ്‌നത്തില്‍ ഇടപെട്ടത്.

നേരത്തെ പ്രധാനമന്ത്രി എന്‍ഡ കെന്നിയും പ്രശ്‌നത്തില്‍ ഇടപെട്ടിരുന്നു. സിറ്റി കൌണ്‍സിലിന്റെ നിലപാട് മാറ്റാന്‍ അദ്ദേഹം കൌണ്‍സില്‍ അധികൃതരുമായും സംഘാടകരുമായും സംസാരിക്കുന്നുണ്ട്. നാല് ലക്ഷത്തിലധികം പേര് ടിക്കറ്റ് എടുത്ത പരിപാടിയാണ് റദ്ദാക്കിയത്. പരിപാടിക്കായി ടിക്കറ്റ് എടുത്തവരുടെ ടിക്കറ്റ് തുക മടക്കി നല്‍കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു. ടിക്കറ്റ് തുക നാളെ മുതല്‍ മടക്കി നല്‍കുമെന്നാണ് സൂചന.

അതിനിടയിലാണ് അലന്‍ കെല്ലി പ്രശ്‌നത്തില്‍ ഇടപെട്ടത്. ശബ്ദ മലിനീകരണം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഡബ്ലിന്‍ കൌണ്‍സില്‍ പരിപാടിക്ക് അനുമതി നിഷേധിച്ചത്. എന്നാല്‍ ക്രോക്ക് പാര്‍ക്കിലെ ഭൂരിപക്ഷം പേരും പരിപാടിക്ക് അനുകൂലമാണ്. തങ്ങളുടെ പേരില്‍ ഡബ്ലിന്‍ കൌണ്‍സില്‍ ഉന്നയിച്ച തടസവാദത്തെക്കുറിച്ച് അറിയില്ലെന്ന് ക്രോക്ക് പാര്‍ക്കിലെ ഭൂരിപക്ഷം താമസക്കാരും പറയുന്നു.


Scroll To Top