Saturday December 03, 2016
Latest Updates

ഗാര്‍ത്ത് ബ്രൂക്ക്‌സ് കണ്‍സേര്‍ട്ട്: തര്‍ക്കം തുടരുന്നു; 3 ദിവസം കൊണ്ട്  അഞ്ച്   കണ്‍സേര്‍ട്ടുകള്‍ക്ക് അനുമതി നല്‍കാമെന്ന് ഡബ്ലിന്‍ കൌണ്‍സില്‍

ഗാര്‍ത്ത് ബ്രൂക്ക്‌സ് കണ്‍സേര്‍ട്ട്: തര്‍ക്കം തുടരുന്നു; 3 ദിവസം കൊണ്ട്  അഞ്ച്   കണ്‍സേര്‍ട്ടുകള്‍ക്ക് അനുമതി നല്‍കാമെന്ന് ഡബ്ലിന്‍ കൌണ്‍സില്‍

ഡബ്ലിന്‍: ഡബ്ലിനില്‍ ഗാര്‍ത്ത് ബ്രൂക്ക്‌സ് കണ്‍സേര്‍ട്ട് റദ്ദാക്കിയത് സംബന്ധിച്ച തര്‍ക്കം തുടരുന്നു. അഞ്ച് കണ്‍സേര്‍ട്ടുകള്‍ക്കാന് സംഘാടകര്‍ അനുമതി തേടിയത്. എന്നാല്‍ മൂന്ന് കണ്‍സേര്‍ട്ടുകള്‍ നടത്താന്‍ മാത്രമേ അനുമതി നല്‍കൂ എന്ന നിലപാടിലാണ് ഡബ്ലിന്‍ കൌണ്‍സില്‍. ഇതോടെ അഞ്ചു കണ്‍സേര്‍ട്ടുകളും റദ്ദാക്കുന്നതായി സംഘാടകര്‍ അറിയിച്ചു. അതിനിടെ അഞ്ചു കണ്‍സേര്‍ട്ടുകള്‍ മൂന്ന് ദിവസം കൊണ്ട് നടത്താന്‍ സാധിക്കുമെങ്കില്‍ അനുമതി നല്‍കാമെന്ന് ഡബ്ലിന്‍ കൌണ്‍സില്‍ അധികൃതര്‍ വ്യക്തമാക്കി.

അഞ്ചു കണ്‍സേര്‍ട്ടുകളും റദ്ദാക്കാന്‍ ഗാര്‍ത്ത് ബ്രൂക്ക്‌സ് നിലപാട് എടുത്തതോടെയാണ് മൂന്ന് ദിവസം കൊണ്ട് അഞ്ചു കണ്‍സേര്‍ട്ടുകള്‍ നടത്താന്‍ അനുമതി നല്‍കാമെന്ന് ഡബ്ലിന്‍ കൌണ്‍സില്‍ നിലപാട് എടുത്തത്. ആകെയുള്ള അഞ്ചു കണ്‍സേര്‍ട്ടുകളില്‍ ജൂലൈ 28,29 തീയതികളില്‍ ആസൂത്രണം ചെയ്തിരുന്ന കണ്‍സേര്‍ട്ടുകളാണ് റദ്ദാക്കിയത്. പരിപാടിയെ തുടര്‍ന്ന് ഉണ്ടാകുന്ന ശബ്ദ മലിനീകരണം, ട്രാഫിക് കുരുക്ക്, അനധികൃത പാര്‍ക്കിംഗ് തുടങ്ങിയ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഡബ്ലിന്‍ സിറ്റി കൌണ്‍സില്‍ അധികൃതര്‍ കണ്‍സേര്‍ട്ടുകള്‍ക്ക് അനുമതി നിഷേധിച്ചത്.

ഓരോ ദിവസവും 80,000 കാണികള്‍ വീതം അഞ്ചു ദിവസം കൊണ്ട് 4 ലക്ഷം പേര്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്ന പരിപാടിയാണ് റദ്ദാക്കിയത്. അനുമതി നല്‍കാത്ത മൂന്ന് കണ്‍സേര്‍ട്ടുകള്‍ ഉച്ചതിരിഞ്ഞു മാറ്റിനി ഷോ ആയി നടത്താനാണ് ഡബ്ലിന്‍ കൌണ്‍സില്‍ നിര്‍ദ്ദേശിച്ചത്. എന്നാല്‍ രാത്രിയിലേക്ക് ആസൂത്രണം ചെയ്ത പരിപാടപകല്‍ നടത്താനാകില്ലെന്ന് ഗാര്‍ത്ത് ബ്രൂക്ക്‌സും സംഘാടകരും വ്യക്തമാക്കി.
 

Scroll To Top