Friday December 09, 2016
Latest Updates

ഗാര്‍ത്ത് ബ്രൂക്ക്‌സ് കണ്‍സേര്‍ട്ട് റദ്ദാക്കിയ നടപടി പുനപരിശോധിക്കണമെന്നു ഡബ്ലിന്‍ സിറ്റി കൌണ്‍സില്‍

ഗാര്‍ത്ത് ബ്രൂക്ക്‌സ് കണ്‍സേര്‍ട്ട് റദ്ദാക്കിയ നടപടി പുനപരിശോധിക്കണമെന്നു ഡബ്ലിന്‍ സിറ്റി കൌണ്‍സില്‍

ഡബ്ലിന്‍: ഡബ്ലിനിലെ ക്രോക്ക് പാര്‍ക്കില്‍ നടക്കാനിരുന്ന 5 ഗാര്‍ത്ത് ബ്രൂക്ക്‌സ് കണ്‍സേര്‍ട്ടുകള്‍ റദ്ദാക്കിയ സംഭവത്തില്‍ വിശദീകരണ കുറിപ്പുമായി ഡബ്ലിന്‍ കൌണ്‍സില്‍. ഇനലെയാണ് ഡബ്ലിന്‍ കൌണ്‍സില്‍ പ്രസ്താവന പുറത്തിറക്കിയത്.
കണ്‍സേര്‍ട്ടുകള്‍ റദ്ദാക്കിയ തീരുമാനം പുനപരിശോധിക്കണമെന്ന് കൌണ്‍സില്‍ സംഘാടകരോട് ആവശ്യപ്പെട്ടു. ഐക്കന്‍ പ്രമോഷന്‍സ് ആണ് പരിപാടിയുടെ സംഘാടകര്‍.

ആകെ അഞ്ചു കണ്‍സേര്‍ട്ടുകള്‍ക്ക് അനുമതി തേടിയതില്‍ മൂന്ന് എണ്ണത്തിന് മാത്രമാണ് ഡബ്ലിന്‍ സിറ്റി കൌണ്‍സില്‍ അനുമതി നല്‍കിയത്. ഇതില്‍ പ്രതിഷേധിച്ചാണ് സംഘാടകര്‍ അഞ്ചു കണ്‍സേര്‍ട്ടുകളും റദ്ദാക്കിയത്. അഞ്ചു കണ്‍സേര്‍ട്ടുകള്‍ക്കായി
നാല് ലക്ഷം പേര്‍ ടിക്കറ്റ് എടുത്ത പരിപാടിയാണ് റദ്ദാക്കിയത്. ഇതോടെ ലക്ഷങ്ങളുടെ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്.

ഈ പശ്ചാത്തലത്തിലാണ് ഡബ്ലിന്‍ സിറ്റി കൌണ്‍സില്‍ വിശദീകരണക്കുറിപ്പുമായി രംഗത്ത് വന്നത്. അഞ്ചു കണ്‍സേര്‍ട്ടുകളും റദ്ദാക്കാനുള്ള സംഘാടകരുടെ തീരുമാനം ഖേദകരമാണെന്ന് കൌണ്‍സില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
സംഘാടകര്‍ തീരുമാനം പുനപരിശോധിക്കുമെന്നും കൌണ്‍സില്‍ അനുമതി നല്‍കിയ മൂന്ന് കണ്‍സേര്‍ട്ടുകള്‍ നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രസ്താവനയില്‍ പറയുന്നു.

Scroll To Top