Saturday December 03, 2016
Latest Updates

ഗാര്‍ത്ത് ബ്രൂക്ക്‌സ് കണ്‍സേര്‍ട്ട് റദ്ദാക്കുന്നത് മദ്യവ്യാപാരികള്‍ക്ക് മാത്രം 15 മില്യന്‍ യൂറോയുടെ നഷ്ടമുണ്ടാക്കുമെന്ന് റിപ്പോര്‍ട്ട്

ഗാര്‍ത്ത് ബ്രൂക്ക്‌സ് കണ്‍സേര്‍ട്ട് റദ്ദാക്കുന്നത് മദ്യവ്യാപാരികള്‍ക്ക് മാത്രം 15 മില്യന്‍ യൂറോയുടെ നഷ്ടമുണ്ടാക്കുമെന്ന് റിപ്പോര്‍ട്ട്

ഡബ്ലിന്‍: ഡബ്ലിനിലെ ക്രോക്ക് പാര്‍ക്കില്‍ നടക്കാനിരിക്കുന്ന ഗാര്‍ത്ത് ബ്രൂക്ക്‌സ് കണ്‍സേര്‍ട്ടിന് അനുമതി നിഷേധിക്കുന്നതി നെതിരെ പ്രതിഷേധം ശക്തമാവുന്നു.ഇന്നലെ നഗരത്തില്‍ ഒട്ടേറെ പ്രകടനങ്ങളാണ് ഗാര്‍ത്ത് ബ്രൂക്ക്‌സ് കണ്‍സേര്‍ട്ടിന് അനുകൂലമായി നടത്തപ്പെട്ടത്.

നഗരത്തിലെ മദ്യ വ്യാപാരികള്‍ക്ക് വന്‍ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നു റിപ്പോര്‍ട്ട്. കണ്‍സേര്‍ട്ട് മുടങ്ങിയാല്‍ വ്യാപാരികള്‍ക്ക് മാത്രം 15 മില്യന്‍ യൂറോ നഷ്ടം വരുത്തുമെന്നാണ് റിപ്പോര്‍ട്ട്. വിന്റ്‌നേഴ്‌സ് അസോസിയേഷനാണ് ഇത് സംബന്ധിച്ച കണക്ക് പുറത്ത് വിട്ടത്.മറ്റു മേഖലകളിലും സമാനമായ നഷ്ട്ടം കണക്കാക്കപ്പെടുന്നു 

അമേരിക്കന്‍ പോപ്പ് ഗായകനായ ഗാര്‍ത്ത് ബ്രൂക്ക്‌സിന്റെ 5 കണ്‍സേര്‍ട്ടുകള്‍ക്കാണ് അനുമതി തേടിയിരിക്കുന്നത്. എന്നാല്‍ അഞ്ചു ദിവസങ്ങളിലായി നടത്താനിരുന്ന കണ്‍സേര്‍ട്ടുകളില്‍ 3 എണ്ണത്തിന് മാത്രമേ അനുമതി നല്‍കൂ എന്നാണ് ഡബ്ലിന്‍ സിറ്റി കൌണ്‍സിലിന്റെ നിലപാട്. എന്നാല്‍ അഞ്ചു കണ്‍സേര്‍ട്ടുകള്‍ക്കും അനുമതി ലഭിക്കുന്നില്ലെങ്കില്‍ പരിപാടി മുഴുവനായി റദ്ദാക്കുമെന്ന് ഗാര്‍ത്ത് ബ്രൂക്ക്‌സ് വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് മദ്യവ്യാപാരികളുടെ അസോസിയേഷന്‍ ഗാര്‍ത്ത് ബ്രൂക്കിനായി രംഗത്ത് വന്നത്.

കൌണ്‍സിലിന്റെ തീരുമാനം പുനപരിശോധിക്കണമെന്ന് ഡബ്ലിന്‍ സിറ്റി മാനേജര്‍ ഇയോണ്‍ കീഗനോട് മദ്യവ്യാപാരികളുടെ സംഘടന ആവശ്യപ്പെട്ടു. നാളെ ഇത് സംബന്ധിച്ച അന്തിമ തീരുമാനം വരുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്. നഗരത്തിലെ പബുകള്‍ക്കും മദ്യശാലകള്‍ക്കും ഗാര്‍ത്ത് ബ്രൂക്ക്‌സ് കണ്‍സേര്‍ത്തിലൂടെ വലിയ തോതില്‍ കച്ചവടം ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ മുഴുവന്‍ കണ്‍സേര്‍ട്ടുകള്‍ക്കും അനുമതി നല്‍കില്ലെന്ന് കൌണ്‍സില്‍ നിലപാട് സ്വീകരിച്ചതോടെ മദ്യശാലകളുടെ കച്ചവട സാധ്യത പകുതിയായി കുറഞ്ഞിരിക്കുകയാണ്

Scroll To Top