Friday December 02, 2016
Latest Updates

ഗാര്‍ഡ സ്‌റ്റേഷനില്‍ പതിനേഴുകാരനെ വിവസ്ത്രനാക്കി ബെല്‍റ്റ് കൊണ്ട് അടിച്ചെന്നു പരാതി 

ഗാര്‍ഡ സ്‌റ്റേഷനില്‍ പതിനേഴുകാരനെ വിവസ്ത്രനാക്കി ബെല്‍റ്റ് കൊണ്ട് അടിച്ചെന്നു പരാതി 

ഡബ്ലിന്‍: ഗാര്‍ഡയ്‌ക്കെതിരെ വീണ്ടും ആരോപണം. ബുദ്ധിമാന്ദ്യമുള്ള കൗമാരക്കാരനെ ബെല്‍റ്റിനു അടിച്ചതായി പരാതി. ലിമെറിക്ക് സ്‌റ്റേഷനിലെ തടവുപുള്ളികളെ ചികിത്സിക്കുന്ന ഡോ. റിച്ചാര്‍ഡ് ഫ്‌ലാഹെര്‍റ്റി എന്ന ഡോക്ടറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ജസ്റ്റിസ് കമ്മറ്റിക്ക് മുമ്പാകെയായിരുന്നു വെളിപ്പെടുത്തല്‍. ഗാര്‍ഡ സ്‌റ്റേഷനില്‍ വച്ച് ബുദ്ധിമാന്ദ്യമുള്ള പതിനേഴുകാരനെ വിവസ്ത്രനാക്കിയ ശേഷം ബെല്‍റ്റ് കൊണ്ട് അടിച്ചു എന്നാണ് ഡോക്ടര്‍ മൊഴി നല്കിയിരിക്കുന്നത്. ക്രൂരമായ മര്‍ദ്ദനമാണ് പതിനേഴുകാരന് നേരിടേണ്ടി വന്നത്. 

ഇത് കൂടാതെ ചോദ്യം ചെയ്യാനായി സ്‌റ്റേഷനില്‍ കൊണ്ടുവന്ന ഒരു 45 കാരിയായ പ്രമേഹ രോഗിയായ സ്ത്രീയ്ക്ക് മരുന്നും വെള്ളവും നല്‍കാതെയും പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാന്‍ അനുവദിക്കാതെയും പീഡിപ്പിച്ചതായും ഡോക്ടര്‍ മൊഴി നല്കി. ഗാര്‍ഡയിലെ പീഡനങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന കമ്മറ്റിക്ക് മുമ്പാകെയാണ് ഡോക്ടര്‍ മൊഴി നല്കിയത്. ഡേവിഡ് സ്റ്റാന്‍ന്റന്റെ നേതൃത്വത്തിലുള്ള കമ്മറ്റിയാണ് അന്വേഷിക്കുന്നത്. ഗാര്‍ഡ സ്‌റ്റേഷനുകളിലെ പീഡനത്തിന്റെ ചിത്രങ്ങള്‍ മുന്‍ ജസ്റ്റിസ് മന്ത്രി അലന്‍ ഷാറ്റര്‍ക്ക് അയച്ച് കൊടുത്തിരുന്നതായും അതിന്റെ അടിസ്ഥാനത്തില്‍ ഗാര്‍ഡ സ്‌റ്റേഷനുകളില്‍ സിസിടിവി ക്യാമറ സ്ഥാപിച്ചതായും ഡോക്ടര്‍ പറഞ്ഞു

Scroll To Top