Sunday December 04, 2016
Latest Updates

ഗാര്‍ഡ സ്റ്റേഷനുകള്‍ വില്‍ക്കാനുണ്ട് , അടച്ചുപൂട്ടിയ പണി പാളി !

ഗാര്‍ഡ സ്റ്റേഷനുകള്‍ വില്‍ക്കാനുണ്ട് , അടച്ചുപൂട്ടിയ പണി പാളി !

ഡബ്ലിന്‍:ഗാര്‍ഡ സ്റ്റേഷനുകള്‍ പൂട്ടിയത് വെറുതെയായി.ഗാര്‍ഡ സ്റ്റേഷനുകള്‍  വിറ്റഴിച്ച് പണം സമ്പാദിക്കുന്നതിനായി അധികൃതര്‍ നടത്തിയ നീക്കം പാളി. വിറ്റഴിക്കുന്നതിനും ചിലവ് കുറയ്ക്കുന്നതിനുമായി 95 ഓളം ഗാര്‍ഡ സ്റ്റേഷനുകളാണ് അടച്ചു പൂട്ടിയത്. എന്നാല്‍ ഇതില്‍ ഒരെണ്ണം പോലും വില്‍ക്കാന്‍ സാധിച്ചില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.

ഗാര്‍ഡ സ്റ്റേഷനുകള്‍ അടച്ചു പൂട്ടിയതോടെ ഓരോ സ്റ്റേഷനില്‍ നിന്നും 3000 യൂറോ മാത്രമാണ് ലാഭിക്കാന്‍ കഴിഞ്ഞത്. ചെലവ് ചുരുക്കല്‍ നടപടിയുടെ ഭാഗമായാണ് ഗാര്‍ഡ സ്റ്റേഷനുകള്‍ അടച്ചു പൂട്ടി വില്‍ക്കാന്‍ തീരുമാനിച്ചത്. ജസ്റ്റിസ് മന്ത്രി അലങ് ഷാറ്റര്‍ ആണ് ഈ ആശയം മുന്നോട്ട് വെച്ചത്.

എന്നാല്‍ ഈ ആശയം പൂര്‍ണ്ണമായും പാളിയാതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അടച്ചുപൂട്ടല്‍ നടപടി കമ്മ്യൂണിറ്റി പോലീസിംഗ് സംവിധാനത്തെ തകര്‍ക്കുന്നതായും ആക്ഷേപം ഉയര്‍ന്നു കഴിഞ്ഞു. ചെലവ് ചുരുക്കാനെന്ന പേരില്‍ സ്റ്റേഷനുകള്‍ അടച്ചു പൂട്ടിയെങ്കിലും അതില്‍ നിന്ന് പ്രതീക്ഷിച്ച സാമ്പത്തിക ലാഭം കിട്ടിയില്ലെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. വാട്ടര്‍ ബില്‍, ഇലക്ട്രിസിറ്റി ബില്‍, ടെലിഫോണ്‍ ചാര്‍ജ് തുടങ്ങിയ പ്രവര്‍ത്തന ചെലവുകള്‍ ഉള്‍പ്പെടെ ഒരു സ്റ്റേഷന്‍ നടത്തിപ്പിന് 3000 യൂറോ മുതല്‍ 5000 യൂറോ വരെ ചെലവാകുന്നതായാണ് റിപ്പോര്‍ട്ട്.

ഈ ചെലവുകള്‍ വെട്ടിച്ചുരുക്കുന്നതിന് വേണ്ടിയാണ് ഗാര്‍ഡ സ്റ്റേഷനുകള്‍ അടച്ചു പൂട്ടി വില്പ്പനയ്ക്ക് വെച്ചത്. സാമ്പത്തിക ചെലവ് കുറച്ച് പണം ലാഭിക്കാന്‍ എന്നതിലുപരിയായി പോലീസ് സേനയിലെ അംഗങ്ങളെ ഫലപ്രദമായി വിവിധ ഇടങ്ങളില്‍ വിന്യസിക്കുന്നതിന് വേണ്ടി കൂടിയാണ് ഗാര്‍ഡ സ്റ്റേഷനുകള്‍ അടച്ചുപൂട്ടാന്‍ തീരുമാനിച്ചതെന്ന് അലങ് ഷാറ്റരുടെ വക്താവ് വ്യക്തമാക്കി. അടച്ചു പൂട്ടലിനു ശേഷം നിലവില്‍ 564 ഗാര്‍ഡ സ്റ്റേഷനുകളാണ് ഉള്ളത്.

Scroll To Top